ലയണല്‍ മെസ്സിക്ക് പകരക്കാരനെ പ്രഖ്യാപിച്ചു ബാഴ്സലോണ

കോന്‍ട്രാക്ക്റ്റ് പുതുക്കാനാവതെ ലയണല്‍ മെസ്സി ക്ലബില്‍ നിന്നും പിരിഞ്ഞു പോയതോടെ ബാഴ്സലോണക്ക് പുതിയ ക്യാപ്റ്റന്‍. സെര്‍ജിയോ ബുസ്കെറ്റ്സാണ് മെസ്സി ധരിച്ച ക്യാപ്റ്റന്‍ ആം ബാന്‍ഡ് ഇനി ധരിക്കുക.

Sergio Busqetus

കഴിഞ്ഞ സീസണില്‍ ബുസ്കെറ്റസ്, ജെറാദ് പീക്വേ, സെര്‍ജി റൊബോട്ടോ എന്നിവരായിരുന്നു വൈസ് ക്യാപ്റ്റന്‍മാര്‍. സെര്‍ജിയോ ബുസ്കെറ്റസിനു ക്യാപ്റ്റനായി പ്രൊമോഷന്‍ നല്‍കിയപ്പോള്‍ ലെഫ്റ്റ് ബാക്ക് ജോര്‍ഡി ആല്‍ബയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിലെ വൈസ് ക്യാപ്റ്റന്‍മാരെ നിലനിര്‍ത്തിയട്ടുണ്ട്.

Barcelona new captains

ഈ യൂറോ കപ്പില്‍ സ്പെയിനെ നയിച്ചത് സെര്‍ജിയോ ബുസ്കെറ്റസായിരുന്നു. ഞായറാഴ്ച്ച യുവന്‍റസിനെതിരെ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍സി അരങ്ങേറ്റം ഈ സ്പെയിന്‍ താരം നടത്തി. മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ബാഴ്സലോണയുടെ വിജയം.