ഖത്തറില്‍ തീ പാറും പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയവുമായി കിരീടം സ്വന്തമാക്കി അര്‍ജന്‍റീന.

argentina fifa wc 2022 champions

ഫിഫ ലോകകപ്പിലെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്‍റീനക്ക് കിരിടം. ഖത്തറിലെ ആവേശകരമായ പോരാട്ടത്തില്‍ പെനാല്‍റ്റിയിലൂടെയാണ് വിധി നിര്‍ണയിച്ചത്. 80 മിനിറ്റില്‍ വരെ മുന്നില്‍ നിന്ന ശേഷം എംമ്പാപ്പയുടെ ഗോളില്‍ അര്‍ജന്‍റീന സമനില വഴങ്ങുകയായിരുന്നു. എക്സ്ട്രെ ടൈമിലും ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയതോടെ മത്സരം സമനിലയായി. ഇതോടെ മത്സരം പെനാല്‍റ്റിയിലേക്ക് കടന്നു. പെനാല്‍റ്റിയില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്‍റീനയുടെ വിജയം.

ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ ഏയ്ഞ്ചല്‍ ഡീ മരിയയിലൂടെയാണ് അര്‍ജന്‍റീനന്‍ ആക്രമണങ്ങള്‍ എത്തിയത്. മെസ്സി – ഡീ മരിയ കൂട്ടുകെട്ടിലൂടെ നിരന്തരം ഫ്രാന്‍സ് ബോക്സിലേക്ക് എത്തി. ഡീ മരിയയുടെ വേഗത ഫ്രാന്‍സ് താരങ്ങള്‍ക്ക് പ്രശ്നം സൃഷ്ടിച്ചു.

Argentina v France Final FIFA World Cup Qatar 2022 2

23ാം മിനിറ്റില്‍ ഡീ മരിയയുടെ മുന്നേറ്റമാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. ഡെംമ്പലയേ കബളിപ്പിച്ച് ബോക്സിലേക്ക് മുന്നേറിയ ഡീമരിയയുടെ നീക്കം ഫൗളിലാണ് അവസാനിച്ചത്. അര്‍ജന്‍റീനക്കായി റഫറി പെനാല്‍റ്റി അനുവദിച്ചു. പെനാല്‍റ്റി എടുത്ത ലയണല്‍ മെസ്സി അനായാസം വലയിലെത്തിച്ച് ലീഡ് നല്‍കി.

Argentina v France Final FIFA World Cup Qatar 2022 3

ഡീമരിയയാണ് അര്‍ജന്‍റീനയുടെ രണ്ടാം ഗോള്‍ നേടിയത്. ഫ്രാന്‍സ് ബോള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ മെസ്സിയും – അല്‍വാരസും ചേര്‍ന്ന് നടത്തിയ മുന്നേറ്റം അലിസ്റ്ററിനു പന്ത് നല്‍കി. മാക് അലിസ്റ്ററിന്‍റെ ഒന്നാന്തരം ക്രൊസ് ബോട്ടം കോര്‍ണറില്‍ ഡീ മരിയ ഫിനിഷ് ചെയ്തു.

messi and di maria

രണ്ടാം പകുതിയിലും ഗംഭീര മുന്നേറ്റമാണ് അര്‍ജന്‍റീന നടത്തിയത്. ഡീ പോളും അല്‍വാരസും, എന്‍സോ ഫെര്‍ണാണ്ടസുു ഷോട്ട് ഉതിര്‍ത്തെങ്കിലും ലക്ഷ്യത്തില്‍ എത്തിക്കാനായില്ലാ. 70ാം മിനിറ്റില്‍ അര്‍ജന്‍റീനന്‍ ബോക്സിലേക്ക് എംമ്പാപ്പേ എത്തിയെങ്കിലും, ഷോട്ട് ബാറിനു മുകളിലൂടെ പുറത്ത് പോയി.

78ാം മിനിറ്റില്‍ അര്‍ജന്‍റീനന്‍ ബോക്സിലേക്ക് എത്തിയ മുവാനിയെ ഓട്ടമെന്‍ഡി വീഴ്ത്തി. പെനാല്‍റ്റി എടുത്ത എംമ്പാപ്പേ ഒരു ഗോള്‍ മടക്കി.

Argentina v France Final FIFA World Cup Qatar 2022 6

ഒരു ഗോള്‍ മടക്കിയതോടെ ആവേശത്തിലായ ഫ്രാന്‍സ്, തൊട്ടു പിന്നാലെ സമനില ഗോള്‍ കണ്ടെത്തി. തുറാമിന്‍റെ പാസ്സില്‍ നിന്നും ക്ലിനിക്കല്‍ ഫിനിഷിലൂടെ എംമ്പാപ്പേ തന്നെയാണ് ഗോളടിച്ചത്.

Argentina v France Final FIFA World Cup Qatar 2022 5

ഇഞ്ചുറി ടൈമില്‍ ഇരു പകുതിയിലേക്കും നിരന്തരം ആക്രമണം എത്തി ! എംമ്പാപ്പയും റാബിയറ്റും ഷോട്ട് അടിച്ചെങ്കിലും വിജയ ഗോള്‍ കണ്ടെത്താനായില്ല. മറുവശത്ത് മെസ്സിയുടെ ഷോട്ട് ലോറിസ് സേവ് ചെയ്തു.

Argentina v France Final FIFA World Cup Qatar 2022 8

ഇഞ്ചുറി ടൈമും സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു. ആദ്യ പകുതിയുടെ അവസാനം അര്‍ജന്‍റീനക്ക് 2 സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോളടിക്കാനായില്ലാ. രണ്ടാം പകുതിയുടെ തുടക്കത്തിലും ലയണല്‍ മെസ്സിയുടെ ഷോട്ട് ലോറിസ് രക്ഷപ്പെടുത്തി.

എന്നാല്‍ തൊട്ടു പിന്നാലെ മെസ്സിയുടെ വിജയ ഗോള്‍ എത്തി. മാര്‍ട്ടിനെസിന്‍റെ ആദ്യ ഷോട്ട് ലോറിസ് തടഞ്ഞിട്ടെങ്കിലും റീബൗണ്ടില്‍ ലയണല്‍ മെസ്സി ഗോളടിച്ചു.

ആഘോഷം അധികം നീണ്ട നിന്നില്ലാ. എംമ്പാപ്പയുടെ ഗോള്‍ ശ്രമം ഹാന്‍ഡ് ബോളായതിനെ തുടര്‍ന്ന് റഹറി പെനാല്‍റ്റി നല്‍കി. പെനാല്‍റ്റി എടുത്ത എംമ്പാപ്പേ ഗോളടിച്ച് വീണ്ടും സമനിലയാക്കി.

3040

ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്സ്‌ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.

Scroll to Top