അഞ്ചടിച്ച് ലയണല്‍ മെസ്സി. എസ്റ്റോണിയയെ തകര്‍ത്ത് അര്‍ജന്‍റീന

രാജ്യാന്തര സൗഹൃദ മത്സരത്തില്‍ എസ്റ്റോണിയയെ അഞ്ചു ഗോളിനു അര്‍ജന്‍റീന തകര്‍ത്തു. മത്സരത്തില്‍ പിറന്ന അഞ്ചു ഗോളും പിറന്നത് ലയണല്‍ മെസ്സിയിലൂടെയായിരുന്നു. ഇത് രണ്ടാം തവണെയാണ് ലയണല്‍ മെസ്സി ഒരു മത്സരത്തില്‍ 5 ഗോളുകള്‍ നേടുന്നത്. നേരത്തെ ബയേര്‍ ലെവര്‍ക്കൂസനെതിരെയാണ് മെസ്സിയുടെ 5 ഗോള്‍ നേട്ടം പിറന്നത്.

മത്സരത്തിലെ എട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ലയണല്‍ മെസ്സി ഗോള്‍ സ്കോറിങ്ങ് തുടങ്ങിയത്‌. ആദ്യ പകുതിയുടെ അവസാനമാണ് പിന്നീട് അടുത്ത ഗോള്‍ സ്കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ നേടി എസ്റ്റോണിയയെ തിരിച്ചു വരുവാന്‍ പോലും മെസ്സി അനുവാദിച്ചില്ലാ. കരിയറിലെ 56ാം ഹാട്രിക്കാണ് മെസ്സി നേടിയത്.

FB IMG 1654479239340

ഇത് തുടര്‍ച്ചയായ 33ാം മത്സരമാണ് പരാജയമറിയാതെ അര്‍ജന്‍റീന മുന്നേറുന്നത്. അര്‍ജന്‍റീനയുടെ അടുത്ത പോരാട്ടം ശക്തരായ ബ്രസീലിനെതിരെയാണ്.  ഫൈനലിസിമ പോരാട്ടത്തില്‍ ഇറ്റലിയെ പരാജയപ്പെടുത്തിയാണ് അര്‍ജന്‍റീന ഈ മത്സരത്തിനെത്തിയത്. ഗോളുകള്‍ നേടിയില്ലെങ്കിലും രണ്ട് അസിസ്റ്റുകള്‍ മെസ്സി നല്‍കിയിരുന്നു.