അമിതഭാരം. വിനേഷ് ഫോഗട്ട് അയോഗ്യ. ഒരു മെഡലും സ്വന്തമാക്കാതെ പാരീസിൽ നിന്ന് മടക്കം.

    ഇന്ത്യൻ ജനതയെ വീണ്ടും നിരാശയിലാക്കി പാരീസ് ഒളിമ്പിക്സ്. വമ്പൻ പ്രകടനത്തോടെ റസലിംഗിൽ ഫൈനലിലെത്തിയ ഇന്ത്യൻ താരം വിനേഷ് ഫോഗടിനെ നിർഭാഗ്യം പിടികൂടിയിരിക്കുന്നു. 50 കിലോഗ്രാം വനിതകളുടെ റസലിംഗിൽ വമ്പൻ പ്രകടനമായിരുന്നു ഇതുവരെ വിനേഷ് കാഴ്ചവെച്ചത്.

    അതിനാൽ തന്നെ വിനേഷ് ഇന്ത്യയ്ക്ക് സ്വർണ മെഡൽ നേടിത്തരുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ജനത. പക്ഷേ ഫൈനലിന് മുൻപ് വിനേഷിന്റെ അമിതഭാരമാണ് തിരിച്ചടിയായത്. 50 കിലോഗ്രാമിനേക്കാൾ കൂടുതൽ ഭാരം വിനേഷിന് ഉണ്ടായിരുന്നതിനാലാണ് അയോഗ്യാക്കപ്പെട്ടത്. 150 ഗ്രാമിന്റെ കൂടുതലാണ് വിനേഷിന് ഫൈനൽ ദിവസത്തിൽ ഉണ്ടായിരുന്നത്.

    ഇത് താരത്തിന് തിരിച്ചടിയായി മാറി. അതിനാൽ തന്നെ ഈ അയോഗ്യത നിലനിൽക്കുകയാണെങ്കിൽ, പാരിസ് ഒളിമ്പിക്സിൽ ഒരു മെഡൽ പോലും വിനേഷ് ഭോഗതിന് ലഭിക്കില്ല. തന്റെ ഭാരത്തിൽ കുറവ് വരുത്താനായി കഴിഞ്ഞ ദിവസങ്ങളിലൊക്കെയും വലിയ രീതിയിലുള്ള ട്രെയിനിങ്ങുകൾ താരം ചെയ്തിരുന്നു. എന്നിരുന്നാലും 150 ഗ്രാമിന്റെ കൂടുതൽ വീണ്ടും കാട്ടിയതോടെയാണ് മത്സരത്തിൽ നിന്ന് അയോഗ്യയായി മാറിയത്. റസലിംഗ് നിയമപ്രകാരം ഏതെങ്കിലും ഒരു താരത്തിന് ഭാരക്കൂടുതൽ കാട്ടിയാൽ അവർ മത്സര ഫലത്തിൽ അവസാന സ്ഥാനത്തേക്ക് മാറും.

    ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് വിനേഷിന്റെ അയോഗ്യതയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. തങ്ങളുടെ വലിയ നിരാശ ബോധ്യപ്പെടുത്തിയാണ് അസോസിയേഷൻ പ്രസ്താവന ഇറക്കിയിരിക്കുന്നത്. “50 കിലോഗ്രാം വനിതാ റസലിംഗിൽ വിനേഷ് അയോഗ്യയായി മാറിയിട്ടുണ്ട്. കഴിഞ്ഞ രാത്രികളിൽ ഒക്കെയും വിനേഷിന്റെ ഭാരത്തിൽ കുറവ് വരുത്താൻ വലിയ പ്രയത്നം തന്നെ നമ്മൾ നടത്തുകയുണ്ടായി.

    പക്ഷേ 50 കിലോഗ്രാമിനും അല്പം അധികഭാരം വിനേഷിന് ഉണ്ടായിരുന്നു. അതിനാലാണ് അയോഗ്യയാക്കപ്പെട്ടത്. നിലവിൽ വിനേഷിന് എല്ലാവരും സ്വകാര്യത നൽകണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.”- ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പറയുന്നു.

    എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വലിയൊരു തിരിച്ചടി തന്നെയാണ് ലഭിച്ചിരിക്കുന്നത്. രാജ്യത്തിന് അഭിമാനമായി മാറാനുള്ള വിനേഷിന്റെ വലിയൊരു അവസരമാണ് നഷ്ടമായിരിക്കുന്നത്. എന്നിരുന്നാലും മികച്ച പ്രകടനം നടത്തി വമ്പൻ താരങ്ങളെ അട്ടിമറിക്കാൻ ഇതിനോടകം തന്നെ വിനേഷിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ശക്തമായി അടുത്ത മത്സരങ്ങളിൽ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് വിനേഷ് ഇപ്പോൾ.

    Previous articleവിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റർ രോഹിത് ശർമ. കാരണം പറഞ്ഞ് മുൻ പാക് താരം.
    Next articleസച്ചിൻ ബേബി കൊല്ലം ടീമിൽ, വിഷ്ണു വിനോദ് തൃശ്ശൂരിൽ. കേരളത്തിന്റെ ഐപിഎൽ ആരംഭിക്കുന്നു.