ആദ്യ ദിനം വീണത് 23 വിക്കറ്റുകള്‍. സൗത്താഫ്രിക്ക 36 റണ്‍സിനു പുറകില്‍

GC6LWgUXoAAOGpd scaled

ഇന്ത്യ – സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ വിണത് 23 വിക്കറ്റുകള്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ സൗത്താഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ്. 7 റണ്‍സുമായി ഡേവിഡ് ബെന്‍ഡിഹാമും 36 റണ്‍സുമായി ഏയ്ഡന്‍ മാര്‍ക്രവുമാണ് ക്രീസില്‍. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ സൗത്താഫ്രിക്കക്ക് ഇനി 36 റണ്‍സ് കൂടി വേണം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൗത്താഫ്രിക്ക ആദ്യ സെക്ഷനില്‍ തന്നെ പുറത്തായി. വെറും 55 റണ്‍സാണ് ബോര്‍ഡില്‍ എത്തിക്കാനായത്. 9 ഓവര്‍ സ്പെല്ലില്‍ 6 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് സൗത്താഫ്രിക്കയെ തകര്‍ത്തത്. മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം ലഭിച്ചു.

Batter R B Dismissal
Markram 2 10 c Yashasvi Jaiswal b Siraj
Elgar (c) 4 15 b Siraj
Tony de Zorzi 2 17 c Rahul b Siraj
Tristan Stubbs 3 11 c Rohit b Bumrah
Bedingham 12 17 c Yashasvi Jaiswal b Siraj
Verreynne (wk) 15 30 c Shubman Gill b Siraj
Marco Jansen 0 3 c Rahul b Siraj
Maharaj 3 13 c Bumrah b Mukesh Kumar
Rabada 5 13 c Shreyas Iyer b Mukesh Kumar
Nandre Burger 4 11 c Yashasvi Jaiswal b Bumrah
Lungi Ngidi 0 0 not out
Extras 5 (b 4, lb 1, w 0, nb 0, p 0)
Total 55 (10 wkts, 23.2 Ov)
Bowler O M R W ECON
Bumrah 8 1 25 2 3.10
Siraj 9 3 15 6 1.70
Prasidh 4 1 10 0 2.50
Mukesh Kumar 2.2 2 0 2 0.00

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഒരു വമ്പന്‍ തിരിച്ചു വരവിലൂടെയാണ് സൗത്താഫ്രിക്ക പുറത്താക്കിയത്. 153 ന് 4 എന്ന നിലയില്‍ നിന്നും 11 പന്തിനിടെ റണ്ണൊന്നും എടുക്കാതെ എല്ലാവരും പുറത്തായി. 6 പേരാണ് ഇന്ത്യന്‍ നിരയില്‍ സംപൂജ്യരായി മടങ്ങിയത്. രോഹിത് ശര്‍മ്മ (39) ശുഭ്മാന്‍ ഗില്‍ (36) വിരാട് കോഹ്ലി (46) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

Batsman Dismissal Runs Balls
Yashasvi Jaiswal b Rabada 0 7
Rohit Sharma (c) c Marco Jansen b Nandre Burger 39 50
Shubman Gill c Marco Jansen b Nandre Burger 36 55
Virat Kohli c Markram b Rabada 46 59
Shreyas Iyer c Verreynne b Nandre Burger 0 2
KL Rahul (wk) c Verreynne b Lungi Ngidi 8 33
Ravindra Jadeja c Marco Jansen b Lungi Ngidi 0 2
Jasprit Bumrah c Marco Jansen b Lungi Ngidi 0 2
Mohammed Siraj run out (Nandre Burger) 0 1
Prasidh Krishna c Markram b Rabada 0 3
Mukesh Kumar not out 0 0
Extras 24 (b 4, lb 10, w 5, nb 5)
Total 153 (10 wkts, 34.5 Ov)

98 റണ്‍സ് ലീഡ് വഴങ്ങി ബാറ്റിംഗിനെത്തിയ സൗത്താഫ്രിക്കക്ക് 3 വിക്കറ്റ്ക്കൂടി നഷ്ടമായി. അവസാന മത്സരം കളിക്കുന്ന എല്‍ഗാര്‍ (12) ടോണി ഡെ സോര്‍സി (12) സ്റ്റബ്സ് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ലഭിച്ച്. മുകേഷ് കുമാര്‍ രണ്ട് വിക്കറ്റും ജസ്പ്രീത് ബുംറ 1 വിക്കറ്റുമാണ് പിഴുതത്.

Scroll to Top