ജീവിതത്തിലെ ഏറ്റവും വലിയ രാത്രി ആസ്വദിക്കാൻ മെസ്സിയെ ഞങ്ങൾ അനുവദിക്കില്ല, മെസ്സിയെ ഞങ്ങൾ തടയും; ജിറൂഡ്

messi goal vs australia

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയെ ആണ് നേരിടുന്നത്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ഇരു ടീമുകളും തകർപ്പൻ ഫോമിൽ ആയതിനാൽ മികച്ച മത്സരം തന്നെ ഉണ്ടായിരിക്കും എന്ന കാര്യം ഉറപ്പാണ്.

സെമി ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് അർജൻ്റീന കലാശ പോരാട്ടത്തിൽ സ്ഥാനം നേടിയത്. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ഫൈനലിന് യോഗ്യത നേടിയത്. ഇരു ടീമുകൾക്കും വളരെ വലിയ പ്രതീക്ഷയാണ് ഈ മത്സരത്തിൽ ഉള്ളത്.

images 2022 12 16T121129.401

അർജൻ്റീനയുടെ ഏറ്റവും വലിയ ആശ്വാസം നായകൻ ലയണൽ മെസ്സിയുടെ മികച്ച ഫോമാണ്. ലോകകപ്പ് കലാശ പോരാട്ടത്തിന് അർജൻ്റീന എത്തുമ്പോൾ അതിൽ വലിയ പങ്കാണ് മെസ്സി വഹിച്ചിട്ടുള്ളത്. ഇതുവരെ ലോകകപ്പിൽ അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം നേടിക്കഴിഞ്ഞു.

images 2022 12 16T121138.121

ഇപ്പോഴിതാ ലോകകപ്പ് ഫൈനലിൽ മെസ്സിയെ തടയും എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫ്രാൻസ് സൂപ്പർതാരം ഒലിവർ ജിറൂഡ്.” അതിശയിപ്പിക്കുന്ന കളിക്കാരനാണ് മെസ്സി. പക്ഷേ ഞങ്ങൾ മെസ്സിയെ തടയും. ജീവിതത്തിലെ ഏറ്റവും വലിയ സുന്ദരമായ രാത്രി ആസ്വദിക്കാൻ അദ്ദേഹത്തെ ഞങ്ങൾ അനുവദിക്കില്ല.”- ഒലിവർ ജിറൂഡ് പറഞ്ഞു.

Scroll to Top