റെക്കോർഡ് മഴ സൃഷ്ടിച്ച് മാക്രം. ക്ലാസ്സിക് ഷോട്ട് വിസ്മയത്തിൽ പിറന്നത് 49 ബോൾ സെഞ്ച്വറി.

    ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ റെക്കോർഡ് സൃഷ്ടിച്ച് ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാക്രം. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി മത്സരത്തിൽ എയ്ഡൻ മാക്രം സ്വന്തമാക്കി. മത്സരത്തിൽ 49 പന്തുകളിൽ നിന്നായിരുന്നു മാക്രത്തിന്റെ ഈ വെടിക്കെട്ട് സെഞ്ച്വറി.

    ഇതോടെയാണ് തകർപ്പൻ റെക്കോർഡ് മാക്രം പേരിൽ ചേർത്തത്. 50 പന്തുകളിൽ സെഞ്ച്വറി സ്വന്തമാക്കിയ അയർലൻഡ് താരം കെവിൻ ഒബ്രയാനെ മറികടന്നാണ് മാക്രം ചരിത്രനേട്ടം സ്വന്തമാക്കിയത്. ഏകദിന ലോകകപ്പിൽ 51 പന്തുകളിൽ സെഞ്ച്വറി സ്വന്തമാക്കിയിട്ടുള്ള ഗ്ലെൻ മാക്സ്വെല്ലാണ് ലിസ്റ്റിൽ മൂന്നാമൻ. ഡിവില്ലിയെഴ്സ് 52 പന്തുകളിൽ വെസ്റ്റിൻഡീസിനെതിരെ ഏകദിന ലോകകപ്പിൽ സെഞ്ച്വറി സ്വന്തമാക്കിയിട്ടുണ്ട്.

    ഇവരെയൊക്കെയും മറികടന്നാണ് മാക്രം റെക്കോർഡ് സൃഷ്ടിച്ചത്. മാത്രമല്ല ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ മൂന്നാം സ്ഥാനവും ഏയ്ഡൻ മാക്രം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ 31 പന്തുകളിൽ സെഞ്ച്വറി സ്വന്തമാക്കിയ ഡിവില്ലിയെഴ്സാണ് ലിസ്റ്റിൽ ഒന്നാമൻ.

    സിംബാബ്വെക്കെതിരെ മാർക്ക് ബൗച്ചർ 44 പന്തുകളിൽ മുൻപ് സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ശേഷമാണ് ഇപ്പോൾ മാക്രം 49 പന്തുകളിൽ സെഞ്ച്വറി സ്വന്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും ഈ റെക്കോർഡിൽ ഡിവില്ലിയെഴ്സിനെ മറികടക്കുക മറ്റു താരങ്ങൾക്ക് നന്നേ ബുദ്ധിമുട്ടായിരിക്കും.

    മാക്രം, ഡി കോക്ക്, വാൻ ഡർഡസൻ എന്നിവരുടെ സെഞ്ചുറിയുടെ ബലത്തിൽ ശക്തമായ സ്കോറിൽ മത്സരത്തിൽ ദക്ഷിണാഫ്രിക്ക എത്തുകയുണ്ടായി. 428 റൺസാണ് ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറുകളിൽ നേടിയത്. ഇതോടെ ഏകദിന ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന റെക്കോർഡും ദക്ഷിണാഫ്രിക്ക പേരിൽ ചേർത്തിട്ടുണ്ട്. മുൻപ് അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ നേടിയ 417 റൺസ് ആയിരുന്നു ഈ ലിസ്റ്റിൽ ആദ്യം ഉണ്ടായിരുന്നത്.

    ഇതു മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. മാത്രമല്ല ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം തവണ 400 റൺസിലധികം നേടിയിട്ടുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. ഇതുവരെ 3 തവണയാണ് ദക്ഷിണാഫ്രിക്ക 400ന് മുകളിൽ റൺസ് സ്വന്തമാക്കിയിട്ടുള്ളത്. മറ്റൊരു ടീമിനും ഒന്നിൽ കൂടുതൽ തവണ 400 റൺസ് തൊടാൻ സാധിച്ചിട്ടില്ല.

    ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം തവണ 400 റൺസ് പിന്നിട്ടിട്ടുള്ള ടീമും ദക്ഷിണാഫ്രിക്ക തന്നെയാണ്. നിലവിൽ 8 തവണ ദക്ഷിണാഫ്രിക്ക 400 റൺസിന് മുകളിൽ ഏകദിന ക്രിക്കറ്റിൽ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ ഇതുവരെ 6 തവണയാണ് ഏകദിന ക്രിക്കറ്റിൽ 400 റൺസിലധികം നേടിയിട്ടുള്ളത്. 5 തവണ 400ന് മുകളിൽ സ്വന്തമാക്കിയ ഇംഗ്ലണ്ടാണ് ലിസ്റ്റിൽ മൂന്നാമത്.

    ഇങ്ങനെ ഒരുപാട് റെക്കോർഡുകളാണ് ശ്രീലങ്കക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നത്. എന്തായാലും അത്യുഗ്രൻ പ്രകടനം തന്നെയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ മത്സരത്തിൽ കാഴ്ചവച്ചിരിക്കുന്നത്.

    Previous articleലോക റെക്കോർഡുമായി മാക്രം. 49 പന്തിൽ സെഞ്ച്വറി. ദക്ഷിണാഫ്രിക്ക നേടിയത് 428 റൺസ്.
    Next articleഅടിയോടടി. ദക്ഷിണാഫ്രിക്കയെ കറക്കി മെൻഡിസിന്റെ സിക്സർ മഴ. 25 പന്തിൽ അർധസെഞ്ച്വറി.