ഗോൾ മെഷീൻ മാരിയോയെ കൂടാരത്തിൽ എത്തിച്ച് കൊണ്ട് ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാൻ

ലോക ഫുട്ബോളിലെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളും ക്രോയേഷ്യയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ മാരിയോ മാന്റ്‌സികുച്ചിനെ ടീമിൽ എത്തിച്ചിരിക്കുകയാണ് ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാൻ.

34 വയസ്സുകാരനായ താരം തന്റെ കായിക ക്ഷമത കൊണ്ടും ഏരിയൽ സ്‌കിൽസ് കൊണ്ടും ഗോൾ അടി മികവ് കൊണ്ടും ഏറെ പ്രശസ്തി ആർജിച്ച കളിക്കാരനാണ്.

ലോക ക്ലബ്‌ ഫുട്ബോളിലെ മികച്ച ടീമുകളായ വോൾഫ്സ്ബെർഗ്, ബയേൺ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ്‌, ജുവെന്റസ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി മാരിയോ ബൂട്ടി കെട്ടിയിട്ടുണ്ട്.

2018 റഷ്യൻ ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പ് ആയ ക്രോയേഷ്യയുടെ ആക്രമണത്തിലെ കുന്തമുനയായിരുന്നു മാരിയോ. റാക്കിറ്റിച്ച്, മോഡ്രിച്ച് തുടങ്ങിയവരുമായി അന്ന് മികച്ച ഒത്തിണക്കമാണ് മാരിയോ കാഴ്ചവെച്ചത്.

2019ൽ ജുവെന്റസ് വിട്ട മാരിയോ ഖത്തർ ആസ്ഥാനമായ അൽ-ദുഹൈൽ ക്ലബിന് വേണ്ടിയാണ് അവസാനമായി ബൂട്ട് അണിഞ്ഞത്. അവിടെ നിന്നാണ് മാരിയോയെ മിലാൻ റാഞ്ചുന്നത്.

സ്ലാട്ടൻ ഇബ്രാഹിമോവിച് അടങ്ങുന്ന മിലാൻ അക്രമണത്തിലേക്ക് മാരിയോ കൂടി വരുമ്പോൾ ടീമിന്റെ ശക്തി പതിന്മടങ്ങ് വർധിക്കുന്നമെന്നത് തീർച്ച.

Previous articleഈസ്റ്റ്‌ ബംഗാളിന്റെ മലയാളി സാന്നിധ്യം മുഹമ്മദ്‌ ഇർഷാദിനെ ടീമിലെത്തിക്കാൻ ഒരുങ്ങി റൗണ്ട് ഗ്ലാസ്‌ പഞ്ചാബ് എഫ്സി
Next articleഇന്ത്യൻ വംശജനായ ഡിലാൻ മാർക്കണ്ഡയുടെ കരാർ പുതിക്കി ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടൻഹാം ഹോട്സ്പർ