ലോകകപ്പിലെ മികച്ച താരം മെസ്സി അല്ല എന്ന് ക്രൊയേഷ്യൻ മോഡൽ

images 2022 12 19T161212.421

ഖത്തർ ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് ലയണൽ മെസ്സി കാഴ്ചവച്ചത്. അർജൻ്റീനയുടെ കിരീട നേട്ടത്തിൽ മുഖ്യ പങ്ക് വഹിച്ചതും മെസ്സി ആയിരുന്നു. 7 ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് താരം ഈ ലോകകപ്പിൽ നേടിയത്. കലാശ പോരാട്ടത്തിൽ അർജൻ്റീന നേടിയ മൂന്ന് ഗോളുകളിൽ രണ്ടും മെസ്സിയുടെ സംഭാവന ആയിരുന്നു.

ലോകകപ്പിൽ മികച്ച താരത്തിനുള്ള പുരസ്കാരം ആയ ഗോൾഡൻ ബോൾ സ്വന്തമാക്കിയത് മെസ്സി ആയിരുന്നു. ഇപ്പോഴിതാ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് അർഹൻ ലയണൽ മെസ്സി അല്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ക്രൊയേഷ്യൻ മോഡലും നർത്തകിയുമായ ഇവാനാ നോള്‍. ക്രൊയേഷ്യയുടെ മത്സരങ്ങൾ കാണാൻ വരുമ്പോൾ വ്യത്യസ്തമായ വസ്ത്രധാരണ കൊണ്ട് ശ്രദ്ധ നേടിയ താരമാണ് ഇവാന നോൾ.

images 2022 12 19T161220.584

ഇൻസ്റ്റാഗ്രാമിലൂടെയാണ് ലോകകപ്പ് പുരസ്കാരങ്ങൾ നൽകിയതിലെ അതൃപ്ത്തി താരം തുറന്നു പറഞ്ഞത്. പുരസ്കാരത്തിന് അർഹൻ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പെ ആണെന്നാണ് താരത്തിന്റെ അഭിപ്രായം. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇവന് തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്. കലാശ പോരാട്ടത്തിൽ താരം പിന്തുണച്ചത് ഫ്രാൻസിനെ ആയിരുന്നു.

images 2022 12 17T134842.910 1

ഫൈനൽ മത്സരം കാണാൻ ഇവാന സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. അതേസമയം ഫ്രാൻസിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജൻ്റീന കിരീടം നേടിയത്. കളിയുടെ മുഴുവൻ സമയത്ത് മൂന്ന് ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 36 വർഷത്തിന് ശേഷമാണ് അർജൻ്റീന ലോകകപ്പ് നേടുന്നത്. ഇത് മൂന്നാമത്തെ തവണയാണ് നീലപ്പട ലോക കിരീടത്തിൽ മുത്തമിടുന്നത്.

Scroll to Top