രോഹിതിന്റെ റെക്കോർഡുകളും തകർത്ത് മാക്സ്വൽ. ട്വന്റി20 ലെജൻഡ് പട്ടികയിലേക്ക് കുതിച്ചുചാട്ടം.

d1f8ce37 b23c 42c1 8d37 e1da383df223

ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി20  മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയായിരുന്നു ഓസ്ട്രേലിയൻ താരം മാക്സ്വെൽ സ്വന്തമാക്കിയത്. ഈ സെഞ്ച്വറിയോടെ പല റെക്കോർഡുകളും തകർത്തെറിയാനും മാക്സ്വെല്ലിന് സാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കായി ഏറ്റവും വേഗമേറിയ ട്വന്റി20 സെഞ്ച്വറി സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡിനൊപ്പം എത്താൻ മാക്സ്വെല്ലിന് സാധിച്ചു. മത്സരത്തിൽ 47 പന്തുകളിൽ നിന്നാണ് മാക്സ്വെൽ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിനോടൊപ്പം മറ്റൊരു വലിയ റെക്കോർഡ് കൂടി മാക്സ്വെൽ മറികടക്കുകയുണ്ടായി. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറികൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കൊപ്പം സ്ഥാനം കണ്ടെത്താൻ മാക്സ്വല്ലിന് സാധിച്ചു.

ഇതുവരെ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 4 സെഞ്ചുറികളാണ് മാക്സ്വെൽ സ്വന്തമാക്കിയിട്ടുള്ളത്. രോഹിത് ശർമയും 4 സെഞ്ചുറികളുമായി ലിസ്റ്റിൽ മാക്സ്വെല്ലിനൊപ്പം നിൽക്കുന്നു. ഇരുവർക്കും ശേഷം മൂന്ന് സെഞ്ച്വറികളുമായി 4 വമ്പൻ താരങ്ങളാണ് ലിസ്റ്റിൽ അണിനിരക്കുന്നത്. പാക്കിസ്ഥാൻ നായകൻ ബാബർ ആസം, ചെക്ക് റിപ്പബ്ലിക് താരം സാബുവാൻ ഡാവിസി, ന്യൂസിലാൻഡ് താരം കോളിൻ മൻറോ, ഇന്ത്യൻ താരം സൂര്യകുമാർ യാദവ് എന്നിവർ 3 സെഞ്ചുറികളുമായി ലിസ്റ്റിൽ നിലകൊള്ളുന്നുണ്ട്. ഇവരെ മറികടന്നാണ് മാക്സ്വെൽ ഇപ്പോൾ രോഹിത് ശർമയ്ക്കൊപ്പം എത്തിയിരിക്കുന്നത്. മാക്സ്വെല്ലിനെ സംബന്ധിച്ച് വലിയൊരു നേട്ടം തന്നെയാണ് ഇത്.

മാക്സ്വെല്ലിന്റെ 100ആം ട്വന്റി20 മത്സരമായിരുന്നു ഇന്ത്യക്കെതിരെ ഗുവാഹത്തിയിൽ നടന്നത്. ഈ ട്വന്റി20 മത്സരത്തിൽ തന്നെ സെഞ്ച്വറി നേടാൻ സാധിച്ചത് മാക്സ്വെല്ലിന് ഗുണം ചെയ്തിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യൻ ബോളർ പ്രസിദ് കൃഷ്ണയെ തുടർച്ചയായി ബൗണ്ടറികൾ പായിച്ചായിരുന്നു മാക്സ്വെൽ ഓസ്ട്രേലിയയെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിലെ ഈ തകർപ്പൻ ഇന്നീങ്‌സിനെ പറ്റി മാക്സ്വെൽ വാചാലനാവുകയും ചെയ്തു. എല്ലാ കാര്യങ്ങളും തനിക്ക് അനുകൂലമായി വന്ന ഒരു ഇന്നിംഗ്സാണ് മത്സരത്തിൽ പിറന്നത് എന്ന് മാക്സ്വെൽ പറയുകയുണ്ടായി. ഒപ്പം മൈതാനത്തെ മഞ്ഞുതുള്ളികൾ തന്നെ സഹായിച്ചുവെന്നും മാക്സ്വെൽ കൂട്ടിച്ചേർത്തു.

മത്സരം എങ്ങനെയെങ്കിലും അവസാന ഓവർ വരെ എത്തിച്ചാൽ വിജയം സ്വന്തമാക്കാൻ സാധിക്കുമെന്ന് താൻ അടിയുറച്ച് വിശ്വസിച്ചിരുന്നുവെന്നും മാക്സ്വെൽ പറയുകയുണ്ടായി. എന്തായാലും ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ ഒരു തിരിച്ചടി തന്നെയായിരുന്നു മത്സരത്തിൽ നേരിട്ട പരാജയം. മറുവശത്ത് ഓസ്ട്രേലിയയെ സംബന്ധിച്ച് ആദ്യ രണ്ടു മത്സരങ്ങളിലും ദയനീയമായ പരാജയം നേരിട്ട, നിരാശ ഇല്ലാതാക്കാൻ ഈ വിജയത്തിലൂടെ സാധിച്ചിട്ടുണ്ട്. വരും മത്സരങ്ങളിലും വിജയം സ്വന്തമാക്കി പരമ്പരയിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയ. എന്നാൽ പ്രധാന താരങ്ങളൊക്കെയും തിരികെ നാട്ടിലേക്ക് മടങ്ങുന്നതിന്റെ നിരാശയും ഓസ്ട്രേലിയയ്ക്കുണ്ട്

Scroll to Top