റെക്കോർഡ് വിജയവുമായി സിംബാബ്വേ, 304 റൺസിന്റെ കൂറ്റൻ വിജയം.

2023 ലോകകപ്പ് ക്വാളിഫയറിൽ റെക്കോർഡ് വിജയം സ്വന്തമാക്കി സിംബാബ്വേ. അമേരിക്കയ്ക്കെതിരായ മത്സരത്തിൽ 304 റൺസിന്റെ കൂറ്റൻ വിജയമാണ് സിംബാബ്വേ നേടിയത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയമാണിത്. മുൻപ് ഇന്ത്യ ശ്രീലങ്കക്കെതിരെ തിരുവനന്തപുരത്ത് 317 റൺസിന്റെ വമ്പൻ വിജയം നേടിയിരുന്നു. ശേഷം രണ്ടാം സ്ഥാനത്താണ് സിംബാബ്വേയുടെ ഈ കൂറ്റൻ വിജയം. ഈ വിജയത്തോടെ സിംബാബ്വേ രാജകീയമായി ലോകകപ്പ് ക്വാളിഫയറിന്റെ സൂപ്പർ സിക്സ് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

മത്സരത്തിൽ ടോസ് നേടിയ അമേരിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ പക്വതയാർന്ന ബാറ്റിംഗ് തന്നെയാണ് സിംബാബ്വേ തങ്ങളുടെ ഇന്നിങ്സിൽ കാഴ്ചവച്ചത്. ഓപ്പണർ ഗംഭീ(78) കിയ(32) എന്നിവർ മികച്ച തുടക്കം തന്നെ സിംബാബ്വേയ്ക്ക് നൽകി. പിന്നീടെത്തിയ നായകൻ ഷോൺ വില്യംസ് ആയിരുന്നു സംഭാവൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. മത്സരത്തിൽ 101 പന്തുകൾ നേരിട്ട വില്യംസ് 174 റൺസാണ് നേടിയത്. 21 ബൗണ്ടറികളും 5 സിക്സറുകളും ഈ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. പിന്നീട് സിക്കന്ദർ റാസ 27 പന്തുകളിൽ 48 റൺസ് നേടിയും റയാൻ ബെർല് 16 പന്തുകളിൽ 47 റൺസ് നേടിയും മികച്ച ഒരു ഫിനിഷിംഗ് സിംബാബ്വേയ്ക്ക് നൽകുകയുണ്ടായി. ഇങ്ങനെ സിംബാബ്വേ നിശ്ചിത 50 ഓവറുകളിൽ 408 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.

362782

മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്കയ്ക്ക് ദുരന്ത തുടക്കം തന്നെയാണ് ലഭിച്ചത്. മത്സരത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അമേരിക്കയ്ക്ക് തങ്ങളുടെ മുൻനിര ബാറ്റർമാരെ നഷ്ടമായി. പിന്നീട് ബാറ്റിംഗ് നിരയിലെ ഒരാൾക്ക് പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ഇതോടെ അമേരിക്ക ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുകയായിരുന്നു. സിംബാബ്വെയ്ക്കായി ബോളെന്തിയ മുഴുവൻ ബോളർമാരും വിക്കറ്റുകൾ നേടുകയുണ്ടായി. 15 റൺസുകൾ മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കിയ സിക്കന്ദർ റാസയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്.

ഇങ്ങനെ മത്സരത്തിൽ 304 റൺസിന്റെ വമ്പൻ വിജയം സിംബാബ്വേ നേടുകയായിരുന്നു. ഒരുപാട് റെക്കോർഡുകൾ തകർത്തെറിഞ്ഞാണ് സിംബാബ്വേ മത്സരത്തിൽ വിജയം നേടിയത്. ഇതുവരെ ക്വാളിഫയറിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മുഴുവൻ മത്സരങ്ങളിലും സിംബാബ്വേയ്ക്ക് വിജയം കാണാൻ സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സിംബാബ്വേ സൂപ്പർ സിക്സിലേക്ക് കടന്നിരിക്കുന്നത്.

Previous articleകോഹ്ലിയ്ക്ക് മുമ്പ് രോഹിത് സൂപ്പർസ്റ്റാർ ആയേനെ, പക്ഷെ ധോണിയും സേവാഗും അത് തടഞ്ഞു. രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു.
Next articleവാന്‍ബീക്ക് ഹീറോ. കൈവിട്ടു പോയ വിജയം സൂപ്പര്‍ ഓവറില്‍ പിടിച്ച് നെതര്‍ലണ്ട്.