തകര്‍പ്പന്‍ ഫിഫ്റ്റിയുമായി സിക്കന്ദര്‍ റാസ. ബംഗ്ലാദേശിനു പരാജയം.

നാലാം വിക്കറ്റിൽ ഒത്തുചേര്‍ന്ന വെസ്ലി മധേവെരെയും (67*) സിക്കന്ദർ റാസ (65*) യുടേയും തകര്‍പ്പന്‍ കൂട്ടുകെട്ടും മികച്ച ബൗളിംഗ് പ്രകടനത്തിന്റെ മികവിൽ ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിൽ സിംബാബ്‌വെ 1-0ന് മുന്നിലെത്തി. സിംബാബ്‌വെ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ 188 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 17 റണ്‍സിന്‍റെ വിജയമാണ് സിംബാബ്‌വെ നേടിയത്‌

ടോസ് നഷ്ടപ്പെട്ട് ബംഗ്ലാദേശ് ബോളിംഗിനയക്കപ്പെട്ടു. മൂന്ന് വൈഡുകൾ എറിഞ്ഞ് ബോളിംഗ് താളം കണ്ടെത്താന്‍ ടാസ്കിന്‍ അഹമ്മദ് പാടുപെട്ടപ്പോള്‍ ആദ്യ ഓവറില്‍ 9 പന്തുകളാണ് എറിഞ്ഞത്. ഈ പരിഭ്രാന്തി മുതലെടുത്ത റെജിസ് ചകബ്‌വ ഇന്നിംഗ്‌സിന്റെ നാലാമത്തെ ഔദ്യോഗിക പന്തിൽ ബൗണ്ടറി പറത്തി സിംബാബ്‌വെയെ മുന്നോട്ട് നീങ്ങി. നിർഭാഗ്യവശാൽ, ഉടൻ തന്നെ മുസ്തഫിസുർ റഹ്മാൻ അദ്ദേഹത്തെ പുറത്താക്കി.

20220731 080500

ക്രയിഗ് എര്‍വിന്‍റെ (21) പ്രകടനത്തില്‍ സിംബാബ്‌വെ പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 43 ന് 1 എന്ന നിലയില്‍ ആയിരുന്നു. രണ്ട് ഓപ്പണർമാരും തിരിച്ചെത്തിയെങ്കിലും ഇന്നിംഗ്‌സ് മികച്ച റണ്‍ റേറ്റില്‍ മുന്നോട്ട് പോയി. വെസ്‌ലി മധേവെരെ തുടങ്ങാന്‍ സമയമെടുത്തെങ്കിലും ഇടയ്ക്കിടെയുള്ള ആക്രമണോത്സുകമായ ഷോട്ടിലൂടെ പ്രതീക്ഷ നല്‍കിയിരുന്നു. ഷോൺ വില്യംസാകട്ടെ തുടക്കത്തിലേ ആക്രമണ ബാറ്റിംഗ് നടത്തി.  നസൂം അഹമ്മദിനെ ഒരോവറിൽ ഒരു സിക്സും രണ്ട് ഫോറും പറത്തി തകർത്തിരുന്നു. അദ്ദേഹത്തിന്റെ ആക്രമണം അധികനേരം നീണ്ടുനിന്നില്ല, ഒടുവിൽ 33 (19) എന്ന സ്‌കോറില്‍ മടങ്ങേണ്ടി വന്നു.

20220731 080546

13-ാം ഓവറിൽ സിക്കന്ദർ റാസയുടെ വരവ് സിംബാബ്‌വെയ്ക്ക് ബൂസ്റ്റ് നല്‍കി. മാധേവെരെയും റാസയും അതിവേഗം ശക്തമായ ഒരു കൂട്ടുകെട്ട് സ്ഥാപിച്ചു. ഇരുവരും ബംഗ്ലാദേശ് ബൗളർമാരെ ഗ്യാലറിയില്‍ എത്തിച്ചു, ഡെത്ത് ഓവറുകളിലെ സ്കോറിംഗ് നിരക്ക് ഉയർത്തി. മധേവെരെ 37 പന്തിൽ തന്റെ ഏഴാം ടി20 അർദ്ധ സെഞ്ച്വറി നേടി, എന്നാൽ റാസയാകട്ടെ  23 പന്തിലാണ് ഫിഫ്റ്റിയില്‍ എത്തിയത്. അവസാന ഓവറിൽ 19 റൺസ് വഴങ്ങി, സിംബാബ്‌വെ 205/3 എന്ന കൂറ്റൻ സ്‌കോർ ഉയർത്തി. 

വെറും 26 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം റാസ പുറത്താകാതെ 65 റണ്‍സാണ് സ്വന്തമാക്കിയത്. 46 പന്തില്‍ ഒന്‍പത് ഫോറടക്കം 67 റണ്‍സാണ് മാദെവര്‍ സ്വന്തമാക്കിയത്.

20220731 080510

വിജയലക്ഷ്യത്തിനു ഇറങ്ങിയ ബംഗ്ലാദേശിനു രണ്ടാം ഓവറിൽ മുനിം ഷഹ്രിയാറിന്റെ (4) വിക്കറ്റ് വീണിരുനു എന്നാൽ ലിറ്റൺ ദാസും അനമുൽ ഹക്കും പവർപ്ലേയുടെ അവസാനത്തിൽ സന്ദർശകരെ 60/1 എന്ന നിലയിൽ എത്തിച്ചു. എന്നാൽ ലിറ്റൺ 19 പന്തിൽ 32 റൺസെടുത്ത് റണ്ണൗട്ടായതോടെ അവർക്ക് വലിയ തിരിച്ചടി നേരിട്ടു. അനമുലിനെ 32 റൺസിന് റാസ മടക്കി

20220731 080510

ബംഗ്ലാദേശ് ക്യാപ്റ്റൻ നൂറുൾ ഹസൻ 13-ാം ഓവറിലാണ് ക്രീസില്‍ എത്തിയത്. 15-ാം ഓവറിൽ വെല്ലിംഗ്ടൺ മസകാഡ്സയുടെ പന്തിൽ രണ്ട് സിക്‌സറുകൾ പറത്തി. ഷാന്റോയുടെ (37) വിക്കറ്റ് വീണിട്ടും, ഇടയ്ക്കിടെ ഉജ്ജ്വലമായ ഷോട്ടുകൾ തുടർന്നു, പക്ഷേ മറുവശത്ത് നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലാ.  അവസാനം, നൂറുൽ 26 പന്തിൽ 42 റൺസ് പൊരുതിയെങ്കിലും, ബംഗ്ലാദേശ് 17 റൺസിന് വീണു, സിംബാബ്‌വെ പരമ്പരയിൽ 1-0 ന് മുന്നിലെത്തി