ഓള്‍റൗണ്ട് പ്രകടനവുമായി സികന്ദര്‍ റാസ. ഏകദിന പരമ്പര സ്വന്തമാക്കി സിംബാബ്‌വെ

ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി സിംബാബ്‌വെ. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 291 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്‌വെ മറികടന്നു. സ്കോര്‍ – ബംഗ്ലാദേശ് – 290/9 (50) സിംബാബ്‌വെ – 291/5 (47.3). നേരത്തെ സിംബാബ്‌വെ ടി20 പരമ്പര ജയിച്ചിരുന്നു. ഇപ്പോഴിതാ ഏകദിന പരമ്പരയും 1 മത്സരം ബാക്കി നില്‍ക്കേ സിംബാബ്‌വെക്ക് വിജയിക്കാനായി.

വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെക്ക് മോശം തുടക്കമാണ് ലഭിച്ചത്. 15ാം ഓവര്‍ അവസാനിച്ചപ്പോള്‍ 49 ന് 4 എന്ന നിലയിലായിരുന്നു. സികന്ദര്‍ റാസയും – ക്യാപ്റ്റന്‍ ചകബാവയും ചേര്‍ന്നാണ് സിംബാബ്‌വയെ വിജയത്തിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 169 പന്തില്‍ 201 റണ്‍സാണ് നേടിയത്. ചകബാവയെ പുറത്താക്കി മെഹ്ദി ഹസ്സനാണ് ബംഗ്ലാദേശിനു ബ്രേക്ക് ത്രൂ നല്‍കിയത്. 75 പന്തില്‍ 10 ഫോറും 2 സിക്സുമായി 102 റണ്‍സാണ് നേടിയത്.

343872

ക്യാപ്റ്റന്‍ പുറത്താകുമ്പോള്‍ ഇനിയും 42 പന്തില്‍ 41 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍ അവസാനം വരെ സിക്കന്ദര്‍ റാസ തുടര്‍ന്നു. ടോണി മുനയോങ്ക(30) മികച്ച പിന്തുണ നല്‍കി. 127 പന്തില്‍ 8 ഫോറും 4 സിക്സുമായി 117 റണ്‍സാണ് സികന്ദര്‍ റാസ നേടിയത്.

343877

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സാണ് നേടിയത്. അര്‍ദ്ധസെഞ്ചുറി നേടിയ തമീം ഇക്ബാലും മഹ്മദുള്ളയുമാണ് ബംഗ്ലാദേശിനെ മികച്ച സ്കോറില്‍ എത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിയക്കപ്പെട്ട ബംഗ്ലാദേശിനു മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ തമീം ഇക്ബാലും അനമുള്‍ ഹഖും(20) ചേര്‍ന്ന് 66 പന്തില്‍ 71 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

343836

45 പന്തില്‍ 10 ഫോറും 1 സിക്സുമായി 50 റണ്‍സ് നേടി പുറത്തായി. പിന്നീടെത്തിയ ബാറ്റര്‍മാര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോറിലേക്ക് ഉയര്‍ത്താനായില്ലാ. ഷാന്‍റോ (38) മുഷ്ഫിഖുര്‍ റഹീം (25) എന്നിവര്‍ പുറത്താകുമ്പോള്‍ 148 ന് 4 എന്ന നിലയിലായിരുന്നു. പിന്നീടെത്തിയ മഹ്മുദ്ദുള്ള – അഫീഫ് ഹുസൈന്‍ കൂട്ടുകെട്ട് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 41 റണ്‍സ് നേടിയ അഫീഫ് ഹുസൈന്‍ 81 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി.

343853

പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് മഹ്മദുള്ളയാണ് ബംഗ്ലാദേശിനെ 290 റണ്‍സില്‍ എത്തിച്ചത്. 84 പന്തില്‍ 3 വീതം ഫോറും സിക്സുമായി 83 റണ്‍സാണ് നേടിയത്. സിംബാബ്‌വെക്കായി സിക്കന്ദര്‍ റാസ 3 വിക്കറ്റ് വീഴ്ത്തി. വെസ്ലി മദ്വേര രണ്ട് വിക്കറ്റ് വീഴ്ത്തി.

Previous articleഹൃദയ സ്പര്‍ശിയായ പ്രവര്‍ത്തനവുമായി രോഹിത് ശര്‍മ്മ. പരമ്പര വിജയം ആരാധകര്‍ക്കൊപ്പം
Next articleഒടിയന്‍ സ്മിത്ത് ഒടി വച്ചു. 15 റണ്‍സുമായി സഞ്ചു സാംസണ്‍ പുറത്ത്