ഇന്നലെയായിരുന്നു ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസ് എൽക്ലാസിക്കോ പോരാട്ടം. മത്സരത്തിൽ ഇത്തവണ മുംബൈ ഇന്ത്യൻസ് നിലനിർത്തിയ വെസ്റ്റിൻഡീസ് താരം പൊള്ളാർഡ് ടീമിൽ ഉണ്ടായിരുന്നില്ല.
ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് താരം ഇത്തവണ. 11 മത്സരങ്ങളിൽ നിന്ന് 144 റൺസ് മാത്രമാണ് താരം ഇത്തവണ നേടിയിട്ടുള്ളത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് പൊള്ളാർഡ് ഇന്നലെ ടീമിൽ ഉണ്ടാകാതിരുന്നത് എന്നതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ബൗളിംഗ് കോച്ച് സഹീർഖാൻ.
“കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങൾ നേടിയ വലിയ നേട്ടങ്ങളിൽ എല്ലാം മുഖ്യ താരമായിരുന്നു പൊള്ളാർഡ്. അദ്ദേഹം മികച്ച ഒരു ടീം പ്ലെയർ ആണ്. അദ്ദേഹം സൈഡ് ലൈനിൽ നിന്നും കടുത്ത പ്രയത്നങ്ങൾ എടുക്കുന്നത് നമ്മൾ കണ്ടതാണ്.
ടൂർണമെൻ്റ് അതിൻറെ അവസാനഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ പുതിയ ആളുകളെ പരീക്ഷിച്ചു നോക്കുവാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.”-സഹീർ ഖാൻ പറഞ്ഞു.