ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നലെ സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം ടി :20യിൽ കളിക്കാനായി ഇറങ്ങിയപ്പോൾ പ്രതീക്ഷിച്ചത് ടി :20 ക്രിക്കറ്റിലെ ഒരു ലോക റെക്കോർഡാണ്.തുടർച്ചയായ പതിമൂന്നാം ടി :20 ജയത്തോടെ അപൂർവ്വമായ നേട്ടത്തിലേക്ക് എത്താമെന്നുള്ള ഇന്ത്യൻ ടീം സ്വപ്നം കൂടിയാണ് ഇന്നലത്തെ തോൽവിയോടെ അവസാനിച്ചത്.
ഒന്നാം ടി :20 മത്സരത്തിൽ തോറ്റ ഇന്ത്യൻ ടീം പരമ്പരയിൽ 1-0ന് പിന്നിലായപ്പോൾ ക്യാപ്റ്റൻ റിഷാബ് പന്തിനും എതിരെ വിമർശനം കടുക്കുകയാണ് ഇപ്പോൾ. ആദ്യമായി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ റോളിലേക്ക് എത്തിയ റിഷാബ് പന്തിന് ഇന്നലെ ക്യാപ്റ്റൻസി റോളിൽ ചില കാര്യങ്ങൾ തെറ്റി എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ സഹീർ ഖാൻ.
മത്സരത്തിൽ നാല് ഓവറുകൾ ലെഗ് സ്പിന്നർ ചാഹൽ എറിഞ്ഞിരുന്നില്ല. ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനം പുറത്തെടുത്ത ചാഹലിനെ മികച്ച രീതിയിൽ ക്യാപ്റ്റൻ റിഷാബ് പന്ത് ഉപയോഗിച്ചില്ല എന്ന് തുറന്ന് പറഞ്ഞാണ് സഹീർ ഖാൻ എത്തുന്നത്. തീർച്ചയായും ഈ ഒരു തോൽവിയിൽ നിന്നും ഇന്ത്യൻ ടീമിന് കരകയറാൻ കഴിയുമെന്ന് പറഞ്ഞ സഹീർ ഖാൻ ചില സുപ്രധാന കാര്യങ്ങൾ ചൂണ്ടികാട്ടി.
” ഇന്നലത്തെ കളിയിൽ ചില കാര്യങ്ങളിൽ ക്യാപ്റ്റൻ റിഷാബ് പന്തുമായി ഇന്ത്യൻ ടീം മാനേജ്മെന്റ് സംസാരിക്കും. ചാഹലിന്റെ നാല് ഓവറുകൾ പൂർണ്ണമായി ഉപയോഗിക്കാനായി ക്യാപ്റ്റന് സാധിച്ചില്ല. അക്കാര്യമാണ് റിഷാബ് പന്ത് നോക്കേണ്ടത്. നമുക്ക് എല്ലാം തന്നെ അറിയാം ചാഹൽ എത്രത്തോളം മികച്ച ഒരു വിക്കെറ്റ് ടെക്കർ ആണെന്നത്. നിർണായക സമയത്ത് വിക്കെറ്റ് വീഴ്ത്താനുള്ള കഴിവ് ചാഹലിന്റെ കയ്യിലുണ്ട് ” സഹീർ ഖാൻ നിരീക്ഷിച്ചു.