ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ ഘട്ടങ്ങളിൽ കൂടി മുന്നോട്ട് പോകുകയാണ്. നിലവിൽ മൂന്ന് ഫോർമാറ്റിലും വിരാട് കോഹ്ലിക്ക് പിന്നാലെ രോഹിത് ശർമ്മ ക്യാപ്റ്റൻ സ്ഥാനത്തിൽ തുടരുമ്പോൾ ആരാകും ഭാവി ക്യാപ്റ്റൻ എന്നുള്ള ചോദ്യം സജീവമാണ്. റിഷാബ് പന്ത്, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ എന്നിവരാണ് ഭാവി ക്യാപ്റ്റൻമാരായി ഇപ്പോൾ വിശേഷിപ്പിക്കപെടുന്നത് എങ്കിലും ആരാകും ഇന്ത്യൻ ടീമിനെ തുടർന്നുള്ള വർഷങ്ങളിൽ നയിക്കുക എന്നത് സജീവമായ ചർച്ചകളിൽ ഒന്നാണ്. ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമാണ് മുൻ ഇന്ത്യൻ താരങ്ങൾ അടക്കം പങ്കുവെക്കുന്നത്.
റിഷാബ് പന്തിനെയാണ് ഭാവി ഇന്ത്യൻ ടീം ക്യാപ്റ്റൻ റോളിൽ യുവരാജ് സിങ് അവതരിപ്പിക്കുന്നത്. ഇന്ത്യൻ ടീമിനെ വരുന്ന വർഷങ്ങളിൽ നയിക്കാനായി റിഷാബ് പന്തിന് കഴിയുമെന്നാണ് യുവരാജ് സിംഗിന്‍റെ നിരീക്ഷണം.” റിഷാബ് പന്താണ് ഭാവിയിലെ ഇന്ത്യൻ ടീം ക്യാപ്റ്റൻ.
നിങ്ങളെപ്പോഴും ഒരാളെ ക്യാപ്റ്റൻസി റോൾ ഏറ്റെടുക്കാനായി റെഡി ആക്കി നിര്‍ത്തണം. ഓർമയില്ലേ മഹേന്ദ്ര സിംഗ് ധോണിയെ ഇന്ത്യൻ ടീം ക്യാപ്റ്റനാക്കിയത്. ധോണി ക്യാപ്റ്റനാവുമെന്ന് ആരും തന്നെ ആ സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല.പക്ഷേ നമ്മൾ ഇന്ത്യ അത് ഏറെ ശരിയാക്കി എടുക്കുകയായിരുന്നു.അതാണ് ഞാൻ ഇനിയും പ്രതീക്ഷിക്കുന്നത് ” യുവി തുറന്ന് പറഞ്ഞു.
” എന്റെ അഭിപ്രായം വിക്കെറ്റ് കീപ്പർമാർക്കാണ് എപ്പോഴും ഒരു കളിയിൽ വ്യക്തമായ ധാരണ ലഭിക്കുന്നത്. അതിനാൽ തന്നെ വിക്കെറ്റ് കീപ്പർമാർ കളിയുടെ ഗതി വേഗത്തിൽ മനസ്സിലാക്കും അവർക്ക് ഒരു വ്യൂ ലഭിക്കാറുണ്ട്. നിങ്ങൾ ക്യാപ്റ്റനായി ഒരു ചെറുപ്പക്കാരനെ തിരഞ്ഞെടുക്കുക. അവന് കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോകുവാനും ശരിയായ സമയം നൽകുക. അതിന് അർഥം അവൻ ആറോ ഏഴോ മാസം കൊണ്ട് എല്ലാം ശരിയാക്കും എന്നുമല്ല. സമയം ആവശ്യമാണ്.” യുവി അഭിപ്രായം വിശദമാക്കി.