യുവരാജ് റീഎൻട്രി :വമ്പൻ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് യുവരാജ് സിംഗ്. ഇന്ത്യൻ ടീമിനെ അനേകം ഐതിഹാസിക വിജയങ്ങളിലേക്ക് നയിച്ച യുവരാജിന്റെ ബാറ്റിങ് ആൻഡ് ബൗളിംഗ് മികവും തന്നെ എല്ലാം ആരാധകർക്കും ഇന്നും വളരെ ഏറെ രോമാഞ്ചമാണ്. കൂടാതെ 2007ലെ ടി :20 ക്രിക്കറ്റ്‌ ലോകകപ്പ്,2011ലെഎകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമിനായി ഗംഭീര പ്രകടനവും കാഴ്ചവെച്ച യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 2019 ജൂണിലാണ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.ഇന്ത്യക്കായി സുവർണ്ണ നേട്ടങ്ങൾ പലതും കരസ്ഥമാക്കിയ ഇതിഹാസ താരത്തിന് പക്ഷേ അവസാന നാളുകളിൽ പ്രതീക്ഷിച്ച പോലൊരു പ്രകടനവും പുറത്തെടുക്കാനായി പോലും കഴിഞ്ഞില്ല. പലപ്പോഴും ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിട്ടുള്ള താരം ഗംഭീരമായ തിരിച്ചുവരവും കരിയറിൽ പലതവണ നടത്തിയിട്ടുണ്ട്

എന്നാൽ യുവരാജ് സിംഗ് ആരാധകർക്ക്‌ എല്ലാം ആകാംക്ഷ നൽകുന്ന ഒരു വമ്പൻ സന്തോഷവാർത്ത പുറത്തുവരികയാണ് ഇപ്പോൾ. തന്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചാണ് ഇപ്പോൾ മുൻ ആൾറൗണ്ടർ വിശദീകരണം നൽകുന്നത്. 39കാരനായ താരം ഇന്ന് സോഷ്യൽ മീഡിയയിൽ കൂടി നടത്തിയ പ്രഖ്യാപനം എല്ലാ ആരാധകരും ക്രിക്കറ്റ്‌ ലോകവും ഏറ്റെടുത്ത് ഹിറ്റാക്കി മാറ്റി കഴിഞ്ഞു. താരത്തിന്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഏറെ ആഘോഷമാക്കുകയാണിപ്പോൾ എല്ലാ ക്രിക്കറ്റ്‌ പ്രേമികളും.വളരെ നാളുകളായി ആരാധകർ ആവശ്യപെടുന്നത് പ്രകാരം വൈകാതെ പിച്ചിൽ തിരികെ എത്താൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് യുവി പോസ്റ്റിൽ കൂടി തുറന്ന് പറഞ്ഞു.

അതേസമയം താരത്തിന്റെ റീഎൻട്രി എപ്രകാരമാകുമെന്നതിൽ ഒരുതരം വ്യക്തതയും വന്നിട്ടില്ല. ഇന്ത്യൻ ടീമിൽ വീണ്ടും കളിക്കുമെന്നാണോ അതോ ടി :20 ലീഗുകളിൽ കളിക്കുന്ന കാര്യമാണോ യുവി ഉദ്ദേശിക്കുന്നതെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നില്ല.