മണ്ടൻമാർ. പാകിസ്ഥാന്റെ സൂപ്പർ ഓവറിലെ പ്ലാൻ ചോദ്യം ചെയ്ത് യുവരാജ്.

GPZrfqKb0AAiJhJ

അമേരിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഞെട്ടിപ്പിക്കുന്ന പരാജയമാണ് പാകിസ്ഥാൻ നേരിട്ടത്. മത്സരത്തിൽ പൂർണമായ ആധിപത്യം സ്വന്തമാക്കിയാണ് അമേരിക്ക വിജയം നേടിയത്. മത്സരത്തിലെ പാകിസ്താന്റെ സൂപ്പർ ഓവർ തന്ത്രങ്ങളെ ചോദ്യം ചെയ്ത് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്.

സൂപ്പർ ഓവറിൽ പാകിസ്ഥാൻ യാതൊരു പ്ലാനും ഇല്ലാതെയാണ് മുൻപോട്ടു പോയത് എന്ന് യുവരാജ് സിംഗ് കൂട്ടിച്ചേർക്കുന്നു. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് യുവരാജ് പ്രതികരിച്ചത്. ഒരു ഇടംകയ്യൻ പേസർ സൂപ്പർ ഓവറിൽ പന്തെറിയുന്ന സമയത്ത് എന്തുകൊണ്ടാണ് പാക്കിസ്ഥാൻ ഫക്കർ സമന് ആദ്യമേ സ്ട്രൈക്ക് നൽകാതിരുന്നത് എന്ന് യുവി ചോദിക്കുകയുണ്ടായി.

ഒരുപക്ഷേ ഇടംകയ്യൻ പേസർ ബോൾ ചെയ്യുന്ന സമയത്ത് ഇടംകയ്യൻ ബാറ്ററായ ഫഖർ സമന് ബോൾ നേരിടാൻ സാധിച്ചിരുന്നുവെങ്കിൽ, മത്സരഫലം മറ്റൊന്നായേനെ എന്ന് യുവരാജ് കരുതുന്നു. ഇതിനൊപ്പം മത്സരത്തിലെ അമേരിക്കൻ ടീമിന്റെ മികച്ച പ്രകടനത്തെ പ്രശംസിക്കാനും യുവരാജ് മറന്നില്ല.

സമ്മർദ്ദ സാഹചര്യങ്ങളിലും കൃത്യമായി തീരുമാനങ്ങൾ കൈക്കൊണ്ട് മുൻപോട്ടു പോകാൻ അമേരിക്കൻ ടീമിന് സാധിച്ചു എന്ന് യുവരാജ് സിംഗ് പറയുകയുണ്ടായി. അമേരിക്കയ്ക്കെതിരായ മത്സരത്തിൽ പരാജയം നേരിട്ടതിനാൽ തന്നെ പാക്കിസ്ഥാന് മുൻപോട്ടുള്ള പോക്ക് വലിയ ദുർഘടമായിരിക്കുമെന്ന് യുവരാജ് കൂട്ടിച്ചേർക്കുന്നു. ഇന്ത്യയ്ക്കെതിരായ മത്സരവും പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ സമ്മർദ്ദം ഉണ്ടാക്കുമെന്നാണ് യുവരാജ് കരുതുന്നത്.

“സൂപ്പർ ഓവറിൽ ഇടംകയ്യൻ സീമർ പന്തെറിയുമ്പോൾ, എന്തുകൊണ്ടാണ് ഫക്കർ സമന് ആദ്യമേ സ്ട്രൈക്ക് നൽകാതിരുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല. കാരണം ഇടങ്കയ്യൻ പേസർ പന്തറിയുമ്പോൾ ഒരു ഇടംകയ്യൻ ബാറ്റര്‍ക്ക് കൃത്യമായി ആംഗിളുകൾ കണ്ടെത്തി റൺസ് സ്വന്തമാക്കാൻ സാധിക്കും. പാക്കിസ്ഥാൻ അങ്ങനെയൊരു തന്ത്രം ഉപയോഗിച്ചില്ല. എന്നിരുന്നാലും മത്സരത്തിലെ വിജയത്തിന്റെ പൂർണമായ ക്രെഡിറ്റ് ഞാൻ അമേരിക്കൻ ടീമിന് നൽകുകയാണ്.”

Read Also -  2007 ലോകകപ്പ് ഫൈനലിൽ അമിത ആത്മവിശ്വാസമാണ് ചതിച്ചത്. മിസ്ബാ ഉൾ ഹഖ്

“കാരണം സമ്മർദ്ദ സാഹചര്യങ്ങളിൽ കൃത്യമായി തീരുമാനങ്ങൾ കൈക്കൊണ്ടു മുൻപോട്ടു പോകാൻ അമേരിക്കയ്ക്ക് സാധിച്ചു. അമേരിക്കയുടെ നായകൻ മോണങ്ക് പട്ടേലും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. മത്സരത്തിലെ പരാജയത്തോട് കൂടി പാകിസ്ഥാൻ പരുങ്ങലിൽ ആയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാന് വിജയിച്ചേ സാധിക്കൂ. അതിനായി അവർ ബാറ്റിംഗിലും ഫീൽഡിങ്ങിലും ഇനിയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കണം. ഇന്ത്യയ്ക്ക് ഇത്തവണത്തെ ലോകകപ്പിൽ മികച്ച തുടക്കമാണ് ലഭിച്ചത്. അതിനാൽ തന്നെ അവരെ പരാജയപ്പെടുത്തുക എന്നത് കഠിനമാണ്.”- യുവരാജ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് അമേരിക്കയായിരുന്നു. മുഹമ്മദ് അമീർ സൂപ്പർ ഓവറിൽ 18 റൺസാണ് വഴങ്ങിയത്. ശേഷം 19 റൺസ് എന്ന വിജയലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ പാക്കിസ്ഥാൻ പതറുന്നതാണ് കാണാൻ സാധിച്ചത്. ഓവറിൽ ഇഫ്തിക്കാർ അഹമ്മദിനെ പുറത്താക്കാൻ അമേരിക്കൻ പേസർ നേട്രവൽക്കർക്ക് സാധിച്ചിരുന്നു. ശേഷം ശതാബ് ഖാൻ ക്രീസിലെത്തിയെങ്കിലും ഫക്കർ സമന് സ്ട്രൈക്ക് നൽകാൻ തയ്യാറായില്ല. അവസാന 2 പന്തുകളിൽ 8 റൺസ് വേണ്ടപ്പോഴും ഒരു ഡബിൾ നേടി അവസാന പന്ത് ശതബ് നേരിടുകയാണ് ഉണ്ടായത്. സൂപ്പർ ഓവറിൽ 5 റൺസിനാണ് പാക്കിസ്ഥാൻ പരാജയപ്പെട്ടത്.

Scroll to Top