2000 – ഐസിസി നോക്കൗട്ട് ടൂർണമെൻ്റ് നടക്കുമ്പോൾ ഗാംഗുലി തന്നോട് കാണിച്ച തമാശ ഓർത്തെടുത്ത് യുവരാജ് സിംഗ്. അടുത്ത ദിവസത്തെ എല്ലാ പ്രധാനപ്പെട്ട മത്സരങ്ങളിലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യാമോ എന്ന് തന്നോട് ഗാംഗുലി ചോദിച്ചു എന്നാണ് യുവരാജ് സിങ് വെളിപ്പെടുത്തിയത്. 18 വയസ്സുള്ള തന്നോട് ആണ് ചോദ്യം ചോദിച്ചത് എന്നും യുവരാജ് പറയുന്നു.
“നിങ്ങൾക്ക് ഞാൻ ഓപ്പൺ ചെയ്യണമെന്നാണ് ആവശ്യമെങ്കിൽ എങ്കിൽ, ഞാൻ ഓപ്പൺ ചെയ്യും”ഇതായിരുന്നു ദാദയുടെ ചോദ്യത്തിന് യുവരാജ് സിങ് നൽകിയ മറുപടി. അന്ന് രാത്രി താൻ ഉറങ്ങിയില്ല എന്നും യുവരാജ് പറയുന്നു. എന്നാൽ ഗാംഗുലി തന്നെ ഇന്ത്യക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്ത് ഇന്ത്യ 265 റൺസ് നേടി. മത്സരത്തിൽ യുവരാജ് സിംഗ് 84 റൺസ് നേടി.
“ഞാൻ അഞ്ചാമൻ ആയിട്ടായിരുന്നു ബാറ്റിങ്ങിന് ഇറങ്ങിയത്. നല്ല ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ എൻ്റെ ഉദ്ദേശം മുഴുവൻ പന്ത് നോക്കി കളിക്കുക എന്നതായിരുന്നു. ഞാൻ 37 റൺസിൽ നിൽക്കുമ്പോൾ എൻ്റെ ക്യാച്ച് അവർ നഷ്ടപ്പെടുത്തി. ഒരു പക്ഷേ അന്നത്തെ 37 റൺസിൽ ആണ് ഞാൻ പുറത്തായിരുന്നെകിൽ ഞാൻ വളരെയധികം സന്തോഷവാനായിരുന്നു. കാരണം ഞാൻ നേരിട്ട് ബൗളിംഗ് അറ്റാക്ക് അങ്ങനെയായിരുന്നു.
ഭാഗ്യം കൊണ്ട് ഞാൻ 84 റൺസ് നേടി. എങ്ങനെയാണെന്ന് എനിക്കറിയില്ല. പന്ത് നോക്കി ഞാൻ കളിച്ചു. അത് എനിക്ക് വലിയ നിമിഷമാണ്. അരങ്ങേറ്റ മത്സരത്തിൽ ഓസ്ട്രേലിയെ തോൽപ്പിച്ച് മാൻ ഓഫ് ദി മാച്ച് നേടിയത്.”-യുവരാജ് പറഞ്ഞു.
ബ്രെറ്റ് ലീ, മഗ്രാത്ത്,ഗില്ലസ്പീ എന്നീ ബൗളിംഗ് നിരയെ ആണ് അന്ന് യുവരാജ് നേരിട്ടത്.