നിങ്ങൾ മിണ്ടാതിരിക്കൂ.. കോഹ്ലിക്ക് ഒരു കുഴപ്പവുമില്ല : കട്ട കലിപ്പിൽ രോഹിത് ശർമ്മ

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര തൂത്തുവാരിയ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം. നായകനായി രോഹിത് ശർമ്മ എത്തിയ ആദ്യത്തെ പരമ്പരയിൽ സമ്പൂർണ്ണ ജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിന് വരുന്ന ടി :20 ക്രിക്കറ്റ്‌ പരമ്പരയിലും അധിപത്യം നേടാൻ സാധിക്കുമെന്നാണ് ഉറച്ച വിശ്വാസം. നാളെ ആരംഭിക്കുന്ന ടി :20ക്ക് പരമ്പരക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ട നായകൻ രോഹിത് ശർമ്മ ഈ കാര്യം വിശദമാക്കി. എന്നാൽ നിലവിൽ ഇന്ത്യൻ ആരാധകരെ എല്ലാം വളരെ ഏറെ നിരാശരാക്കുന്ന സീനിയർ താരം വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോമിനെ കുറിച്ച് മനസ്സ് തുറന്ന രോഹിത് ശർമ്മ കോഹ്ലിയുടെ ഫോമിലും നിലവിലെ പ്രകടനങ്ങളും ഇന്ത്യൻ ടീമിന് ഒരു ആശങ്കയുമല്ലെന്നാണ് രോഹിത് പറയുന്നത്.

സീനിയർ താരമായ വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോമിനെ എങ്ങനെ എല്ലാമാണ് ഇന്ത്യൻ നായകനും ഹെഡ് കോച്ചും നോക്കി കാണുന്നതെന്നുള്ള മാധ്യമങ്ങൾ ചോദ്യത്തിനോടാണ് രോഹിത് ശർമ്മ കലിപ്പിൽ മറുപടി നൽകിയത്.”ഈ കാര്യങ്ങളിൽ എല്ലാം അനാവശ്യമായ വിവാദം സൃഷ്ടിക്കുന്നത് നിങ്ങൾ മാധ്യമങ്ങൾ മാത്രമാണ്.നിങ്ങൾ എല്ലാം അൽപ്പം നേരത്തേക്ക് മിണ്ടാതെയിരിക്കൂ. എനിക്ക് ഉറപ്പുണ്ട് എല്ലാം അതിവേഗം തന്നെ ശരിയാകുമെന്നത് “നായകൻ തന്റെ അഭിപ്രായം വിശദമാക്കി.

20220214 203309

“എല്ലാത്തിനും വെറുതേ തുടക്കം കുറിക്കുന്നത് മാധ്യമങ്ങൾ മാത്രമാണ്. കോഹ്ലിയെ കുറിച്ച് ഒരിക്കലും ടീമിന് ആശങ്കകൾ ഇല്ല. എല്ലാം നിങ്ങൾ തന്നെയാണ് പറയുന്നത്. എനിക്ക് വിശ്വാസമുണ്ട് വിരാട് കോഹ്ലിയുടെ മാനസിക അവസ്ഥയിൽ നിലവിൽ യാതൊരുവിധ പ്രശ്നവുമില്ല. എല്ലാം കാര്യവും ഉടൻ തന്നെ ശരിയാകും “രോഹിത് ശർമ്മ വാചാലനായി. അതേസമയം നാളെ ആരംഭിക്കുന്ന ഒന്നാം ടി :20യിൽ ചില പുതുമുഖ താരങ്ങൾക്ക് അടക്കം അവസരം ലഭിക്കുമെന്നാണ് സൂചന.

Previous articleബാംഗ്ലൂരിന്റെ ക്യാപ്റ്റൻ അയാൾ തന്നെ : സൂചന നൽകി ആകാശ് ചോപ്ര
Next articleനൂറ്റാണ്ടിന്റെ നോ ബോൾ ഏറിഞ്ഞ് മിച്ചല്‍ സ്റ്റാർക്ക് :ഞെട്ടലിൽ ക്രിക്കറ്റ്‌ ലോകം