ഓറഞ്ച് ക്യാപ് നിനക്ക് കിട്ടില്ല :കോഹ്ലി കലിപ്പിച്ചു ഞാൻ നന്നായി – രസകരമായ സംഭവം തുറന്ന് പറഞ്ഞ് പരാഗ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ വളർന്ന് വരുന്ന പ്രതിഭകളിൽ ഏറ്റവും ശ്രദ്ധേയനായ താരമാണ് രാജസ്ഥാൻ റോയൽസ് ടീമിലെ ആൾറൗണ്ടർ കൂടിയായ റിയാൻ പരാഗ് .ഐപിഎല്ലിനിടെ വിരാട് കോലി നല്‍കിയ നിര്‍ണായക ഉപദേശമാണ് ഫിനിഷിങ് മികവ് മെച്ചപ്പെടുത്താന്‍ തന്നെ  സഹായിച്ചത് എന്നാണ് താരം ഇപ്പോൾ പറയുന്നത് .കഴിഞ്ഞ സീസൺ ഐപിഎല്ലിനിടെ നായകൻ കോഹ്ലിയുടെ ഉപദേശങ്ങളെ കുറിച്ചാണിപ്പോൾ 19 വയസ്സുകാരൻ താരം വാചാലകുന്നത് .

“കഴിഞ്ഞ സീസണിലെ ഐപിഎല്ലിനിടെ  വിരാട് കോലിയുമായി കുറച്ചു സമയം സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്തായാലും നിനക്ക്  ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ഞാൻ  അഞ്ച്-ആറ് ബാറ്റിങ് പൊസിഷനുകളില്‍ കളിക്കുന്നതിനാല്‍ തന്നെ ഒരിക്കലും  അതിനേക്കുറിച്ച് ചിന്തിക്കരുത് എന്നാണ് കോഹ്ലി പറഞ്ഞത് . പകരം ടീമിന് ഏറ്റവും നിര്‍ണായകമായ 20-30 റണ്‍സ് നേടിക്കൊടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. വളരെ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് ഞാൻ  ബാറ്റ് ചെയ്യാനിറങ്ങുന്നതെങ്കില്‍ ടീമിനെ ഈ പ്രതിസന്ധിയില്‍ നിന്നും എങ്ങനെ രക്ഷിക്കാം എന്നത് മാത്രമാകണം എന്റെ ചിന്ത ” യുവതാരം വെളിപ്പെടുത്തി .

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ടീമിന്റെ മധ്യനിരയിലെ ഒരിക്കലും  ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി പരാഗ് മാറിക്കഴിഞ്ഞു. ഇതിനകം ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകളും താരം കളിച്ചിട്ടുണ്ട് .നേരത്തെ സീസണിലെ പഞ്ചാബ് കിങ്‌സ് എതിരായ  ആദ്യ മത്സരത്തിൽ താരം 11 പന്തിൽ 3 സിക്സറും ഒരു ഫോറും അടക്കം റൺസടിച്ചെടുത്തിരുന്നു  .പക്ഷേ
മത്സരം രാജസ്ഥാൻ തോറ്റെങ്കിലും യുവതാരത്തിന്റെ പോരാട്ടം ഏറെ  ശ്രദ്ധിക്കപ്പെട്ടിരുന്നു .

Previous articleഡൽഹി : രാജസ്ഥാൻ മത്സരം ആവേശമായി : പക്ഷേ നാണക്കേടിന്റെ റെക്കോർഡും സ്വന്തം
Next articleമാക്‌സ്‌വെൽ ആളാകെ മാറിപ്പോയി : കാരണമിതാണ് -വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര