മാക്‌സ്‌വെൽ ആളാകെ മാറിപ്പോയി : കാരണമിതാണ് -വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

ഇന്ത്യൻ  പ്രീമിയർ ലീഗ് പതിനാലാം സീസണിൽ മികച്ച ബാറ്റിംഗ് പ്രകടനമാണ്  ഓസീസ് ആൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ പുറത്തെടുക്കുന്നത്  സീസണിൽ കളിച്ച 2 മത്സരങ്ങളും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വിജയിച്ചപ്പോൾ മികവുറ്റ പ്രകടനങ്ങൾ പുറത്തെടുത്ത താരം കോഹ്ലിക്കും  സംഘത്തിനും ഏറെ കരുത്താണ് ബാറ്റിങ്ങിൽ നൽകുന്നത് .

സീസണിലെ രണ്ടാം  മത്സരത്തിൽ വാർണർ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആര്‍സിബി  6 റൺസിന്റെ ത്രില്ലർ വിജയം നേടിയപ്പോൾ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം സ്വന്തമാക്കിയത് താരമാണ് .41 ബോളില്‍ 59 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഇത്തവണത്തെ താരലേലത്തിൽ മാക്സ്‌വെല്ലിനെ 12.25 കോടി രൂപക്കാണ് ബാംഗ്ലൂർ  സ്‌ക്വാഡിൽ എത്തിച്ചത് .ഈ സീസണിൽ ബാംഗ്ലൂർ കുപ്പായത്തിൽ താരം തന്റെ ഫോം വീണ്ടെടുത്തതിനുള്ള കാരണം വിശദമായി വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര .

” ബാംഗ്ലൂർ നിരയിൽ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ ശേഷം താരം ഇപ്പോൾ   കുറച്ച് സമയമെടുത്താണ്  കളിക്കുന്നത്.
ഇത്  മാക്സ്‌വെല്ലിന് ഏറെ ബാറ്റിങ്ങിൽ സഹായകമാകുന്നുണ്ട് .ഐപിഎല്ലില്‍ അവസാനമായിഅദ്ദേഹം ഫിഫ്റ്റിയടിച്ചത് 2016ലായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ ശേഷമാണ് മാക്‌സി മറ്റൊരു ഫിഫ്റ്റി നേടിയിരിക്കുന്നത്. ഇതു അഞ്ചു വര്‍ഷത്തെ പ്ലാന്‍ പോലെയാണ് തോന്നുന്നത്. അഞ്ചു വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ ചില പുതിയ മാറ്റങ്ങൾ വന്നത് പോലെ തോന്നുന്നു .ഐപിഎല്ലിലെ ഈ അഞ്ചാം വർഷം താരത്തിന് മികച്ചതാവും എന്നത് പോലെ തോന്നുന്നു ” ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി .