പ്രായപൂര്‍ത്തിയാവത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീക്ഷണിപ്പെടുത്തിയ ആളെ സഹായിച്ചതിനു പാക്കിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷാക്കെതിരെ പോലീസ് കേസ് എടുത്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഷാലിമാര്‍ പോലീസാണ് യാസിറിനും സുഹൃത്ത് ഫര്‍ഹാനുമെതിരെ കേസെടുത്തിരിക്കുന്നത്.
തോക്ക് ചൂണ്ടി തട്ടികൊണ്ടു പോയെന്നും ബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിച്ച് ദശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് 14 കാരിയായ പെണ്‍കുട്ടിയുടെ പരാതി. യാസിര്‍ ഷാ സുഹൃത്തിനെ സഹായിച്ചുവെന്നും സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാല്‍ നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സുഹൃത്തിനൊപ്പം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയിലുണ്ട്.
സഹായത്തിനായി യാസിറിനെ വാട്സ് ആപ്പില്‍ ബന്ധപ്പെട്ടെപ്പോള്‍ ചിരിക്കുന്ന സ്മൈലിയായിരുന്നു തിരിച്ചുള്ള പ്രതികരണമെന്നും സംഭവത്തെക്കുറിച്ച് പുറുത്തുപറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. 18 വയസു തികയുന്നതുവരെ ഫ്ലാറ്റും മാസ ചെലവിനുള്ള തുകയും യാസിര്‍ വാഗ്ദാനം ചെയ്തു.
ഈ സംഭവത്തെക്കുറിച്ച് യാസിര്‍ ഷായും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ഇതുവരെ പ്രതികരിച്ചട്ടില്ലാ. പാക്കിസ്ഥാനു വേണ്ടി 46 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള യാസിര്‍ ഷാ 235 വിക്കറ്റെടുത്തിട്ടുണ്ട്