പിച്ച് വന്‍ ❛വെല്ലുവിളി❜ യെന്ന് ശ്രേയസ്സ്. ഉപദേശവുമായി രാഹുല്‍ ദ്രാവിഡ്

സൗത്താഫ്രിക്കകെതിരെയുള്ള ടെസ്റ്റ് പരമ്പര ഡിസംമ്പര്‍ 26 നാണ് ആരംഭിക്കുന്നത്. സൗത്താഫ്രിക്കന്‍ മണ്ണില്‍ ചരിത്ര ടെസ്റ്റ് വിജയം സ്വന്തമാക്കാനാണ് വീരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം എത്തിയിരിക്കുന്നത്. പരമ്പരക്ക് മുന്നോടിയായി കടുത്ത പരിശീലനത്തിലാണ് ഇന്ത്യന്‍ ടീം.

രാഹുല്‍ ദ്രാവിഡിന്‍റെ ലീഡര്‍ഷിപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നത്. പൊതുവേ പേസര്‍മാരെ തുണക്കുന്ന പിച്ചില്‍ കനത്ത വെല്ലുവിളിയാകും ബാറ്റര്‍മാര്‍ നേരിടേണ്ടി വരിക. അതിനാല്‍ നിലവാരമുള്ള തീവ്രതയേറിയ പരിശീലനം നടത്താനാണ് ഈ പിച്ചില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നാണ് ടീമിനു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

PicsArt 12 20 07.54.16

”പിച്ചില്‍ ഒരുപാട് പുല്ലുണ്ട്. ഇവിടെ ബാറ്റ് ചെയ്യുക എന്നത് ബാറ്ററെ സംമ്പന്ധിച്ച് വലിയ വെല്ലുവിളിയാണ് ” ശ്രേയസ്സ് അയ്യര്‍ ബിസിസിഐ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. ടെസ്റ്റ് അരങ്ങേറ്റത്തിനു ശേഷം ശ്രേയസ്സ് അയ്യറിന്‍റെ ആദ്യ വിദേശ പര്യടനം കൂടിയാണ്.

വിക്കറ്റിനു നല്ല ഈര്‍പ്പമുണ്ടെന്നും, ഒരുപാട് മൂവ്മെന്‍റ് ഉണ്ടാവും എന്നും ബാറ്റിങ്ങ് കടുപ്പമേറിയതാവുമെന്നും ഈഷാന്ത് ശര്‍മ്മ പറഞ്ഞു. ഇന്ത്യന്‍ ബാറ്റര്‍മാരുടെ പരിശീലനത്തെക്കുറിച്ച് ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ പറയുകയുണ്ടായി. ഇന്ന് മൂടിക്കെട്ടിയ അന്തിരീക്ഷത്തില്‍ നടത്തിയ പരിശീലനം ബാറ്റര്‍മാര്‍ക്ക് വളരെയധികം വെല്ലുവിളി നിറഞ്ഞതും ബുദ്ധിമുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.