പാകിസ്ഥാൻ : ശ്രീലങ്ക ഗോൾ ക്രിക്കറ്റ് ടെസ്റ്റ് മത്സരം അത്യന്തം നാടകീയമായി പുരോഗമിക്കുകയാണ് ഇപ്പോൾ. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 9 വിക്കെറ്റ് നഷ്ടത്തിൽ 329 റൺസ് എന്നുള്ള നിലയിലാണ് ലങ്കൻ ടീം. ഒന്നാം ഇന്നിങ്സിലെ നാല് റൺസ് അടക്കം 333 റൺസ് ലീഡ് ലങ്കക്ക് ഉണ്ട്. അതേസമയം മൂന്നാം ദിനത്തിലെ കളിയിൽ എല്ലാവരെയും ഞെട്ടിച്ചത് പാക് ലെഗ് സ്പിന്നർ യാസിർ ഷായാണ്. ഒരു മനോഹരമായ ഡ്രീം ബോളിൽ താരം, കുശാൻ മെൻഡിസിന്‍റെ വിക്കെറ്റ് വീഴ്ത്തിയത് ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയയും ക്രിക്കറ്റ് ലോകവും എല്ലാം
ഇതിഹാസ താരമായ ഓസ്ട്രേലിയൻ ലെഗ് സ്പിന്നർ ഷെയ്ൻ വോണിന്‍റെ നൂറ്റാണ്ടിലെ ബോൾ ഓർമിപ്പിക്കും വിധത്തിലാണ് യാസിർ ഷാ ഇത്തരം ഒരു വണ്ടർ ലെഗ് സ്പിൻ ബോൾ എറിഞ്ഞത്. ലെഗ് സ്റ്റമ്പിന് അൽപ്പം വെളിയിലായി പിച്ച് ചെയ്ത ബോൾ അതിവേഗം കുശാൽ മെൻഡിസ് ഓഫ് സ്റ്റമ്പ്സ് തെറിപ്പിച്ചു. ഒരുവേള എന്താണ് സംഭവിച്ചതതെന്ന് പോലും അറിയാതെ ഞെട്ടലോടെയാണ് കുശാല്‍ മെന്‍ഡിസ് നിന്നത്.
1990ലെ ആഷസില്‍ ഇംഗ്ലണ്ടിന്‍റെ മൈക്ക് ഗാറ്റിങിനെ സമാനമായ ഒരു മാജിക്ക് ബോളിൽ കൂടിയാണ് ഷെയ്ൻ വോൺ വീഴ്ത്തിയത്. ഈ ഒരു ബോൾ പിൻകാലത്തു നൂറ്റാണ്ടിലെ ബോൾ എന്നൊരു വിശേഷണം സ്വന്തമാക്കി. ഏറെക്കുറെ സമാനമായ ഒരു ബോൾ എറിഞ്ഞ യാസിർ ഷായെ വോണിനൊപ്പം ചേര്‍ത്ത് പറയുകയാണ് ക്രിക്കറ്റ് ലോകം