പോയിന്റ്സ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ. വമ്പന്‍ ലീഡുമായി രോഹിതും സംഘവും

india dharamshala

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഒരു ഇന്നിംഗ്സിന്റെയും 64 റൺസിന്റെയും വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പര 4-1 എന്ന നിലയിൽ നേടിയെടുക്കാനും ഇന്ത്യക്ക് സാധിച്ചു. മത്സരത്തിന്റെ മൂന്നാം ദിവസം ശക്തമായ തിരിച്ചു വരവിലൂടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ വിജയം സ്ഥാപിച്ചത്.

മുഹമ്മദ് ഷാമി, വിരാട് കോഹ്ലി തുടങ്ങിയ വമ്പൻ താരങ്ങളൊന്നും തന്നെ പരമ്പരയിൽ അണിനിരന്നില്ലെങ്കിലും യുവതാരങ്ങൾ മികവ് പുലർത്തിയതാണ് ഇന്ത്യയ്ക്ക് ഇത്ര മികച്ച വിജയം ലഭിക്കാനുണ്ടായ കാരണം. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

ash vs england

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ്സ് ടേബിൾ പ്രകാരം 68.51 പോയിന്റ് ശതമാനവുമായി നിലവിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ എത്തിക്കഴിഞ്ഞു. ഇതുവരെ 9 മത്സരങ്ങളാണ് ഈ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 6 വിജയങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

NO. TEAM PLAYED WON LOST DRAW POINT DEDUCTIONS POINTS POINT PERCENTAGE
1 INDIA 9 6 2 1 -2 74 68.51
2 NEW ZEALAND 5 3 2 0 0 36 60.00
3 AUSTRALIA 11 7 3 1 -10 78 59.09
4 BANGLADESH 2 1 1 0 0 12 50.00
5 PAKISTAN 5 2 3 0 -2 22 36.66
6 WEST INDIES 4 1 2 1 0 16 33.33
7 SOUTH AFRICA 4 1 3 0 0 12 25.00
8 ENGLAND 10 3 6 1 -19 21 17.5
9 SRI LANKA 2 0 2 0 0 0 00.00
See also  ക്യാപ്റ്റനായത് ഹാർദിക്കിന്റെ തെറ്റാണോ? എന്തിനാണ് കൂവുന്നത്? - പിന്തുണയുമായി സൗരവ് ഗാംഗുലി.

2 മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യ പരാജയം അറിഞ്ഞത്. 74 പോയിന്റുകളാണ് ഇന്ത്യക്കുള്ളത്. അതോടൊപ്പം 68. 51 പോയിന്റ് ശതമാനമുള്ള ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. എന്നാൽ ഇംഗ്ലണ്ടിനെ സംബന്ധിച്ച് കനത്ത തിരിച്ചടി തന്നെയാണ് ഈ പരാജയത്തോടെ ലഭിച്ചിരിക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഈ സൈക്കിളിൽ ഇതുവരെ വളരെ മോശം പ്രകടനം പുറത്തെടുത്തിട്ടുള്ള ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരായ അവസാന മത്സരത്തിലെ പരാജയം തിരിച്ചടിയായിട്ടുണ്ട്. നിലവിൽ പോയിന്റ്സ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട് നിലകൊള്ളുന്നത്. ഇതുവരെ ഈ സൈക്കിളിൽ 10 മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന് കേവലം 3 മത്സരങ്ങളിൽ മാത്രമാണ് വിജയം സ്വന്തമാക്കാൻ സാധിച്ചത്.

6 മത്സരങ്ങളിൽ പരാജയം അറിഞ്ഞതിനാൽ തന്നെ ഇംഗ്ലണ്ടിന് കേവലം 21 പോയിന്റ്കൾ മാത്രമാണുള്ളത്. 17.5 പോയിന്റ് ശതമാനമുള്ള ഇംഗ്ലണ്ട് നിലവിൽ ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, പാക്കിസ്ഥാൻ തുടങ്ങിയ ടീമുകളെക്കാൾ പിന്നിലാണ്.

ഇതുവരെ ഈ സൈക്കിളിൽ 5 മത്സരങ്ങൾക്ക് കളിച്ച് 3 വിജയങ്ങൾ സ്വന്തമാക്കിയ ന്യൂസിലാൻഡ് ആണ് ടേബിളിൽ ഇന്ത്യയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്തുള്ളത്. ഈ സൈക്കിളിൽ 11 മത്സരങ്ങൾ കളിച്ച 7 വിജയം സ്വന്തമാക്കിയ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്ത് നിലനിൽക്കുന്നു. 59.09 പോയിന്റ് ശതമാനമാണ് ഓസ്ട്രേലിയക്കുള്ളത്.

രണ്ടു മത്സരങ്ങളിൽ ഒരു മത്സരത്തിൽ വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ് 50 പോയിന്റ് ശതമാനവുമായി നാലാം സ്ഥാനത്ത് നിലകൊള്ളുന്നു. ഇംഗ്ലണ്ടിനെ സംബന്ധിച്ച് മറ്റൊരു തിരിച്ചടിയാണ് ഇന്ത്യയ്ക്കെതിരായ പരാജയത്തിലൂടെ ഉണ്ടായിരിക്കു

Scroll to Top