ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഒരു ഉജ്ജ്വല വിജയം തന്നെയായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 445 എന്ന ശക്തമായ സ്കോർ സ്വന്തമാക്കി. ശേഷം മറുപടി ബാറ്റിംഗിൽ 2 വിക്കറ്റിന് 207 എന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ പിന്നീട് കൃത്യമായി ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വരികയുണ്ടായി.
126 റൺസിന്റെ വമ്പൻ ലീഡാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കിയത്. ശേഷം രണ്ടാം ഇന്നിങ്സിൽ ജയസ്വാൾ ഇരട്ട സെഞ്ച്വറി നേടിയതോടെ ഇന്ത്യ ഇംഗ്ലണ്ടിന് മുൻപിലേക്ക് 557 എന്ന വമ്പൻ വിജയലക്ഷ്യം വെച്ചിരുന്നു. പക്ഷേ ഇംഗ്ലണ്ട് ബാറ്റിംഗ് നിര പൂർണ്ണമായും തകരുകയും ഒരു വമ്പൻ വിജയം ഇന്ത്യയ്ക്ക് ലഭിക്കുകയും ചെയ്തു. ഇതിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ്സ് ടേബിളിൽ ഒരു വമ്പൻ കൊതിച്ചുചാട്ടം തന്നെയാണ് ഇന്ത്യ ഉണ്ടാക്കിയിരിക്കുന്നത്.
ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ ചാമ്പ്യൻഷിപ്പ് സൈക്കിളിൽ 7 മത്സരങ്ങൾ ഇതുവരെ ഇന്ത്യ കളിച്ചു. ഇതിൽ 4 മത്സരങ്ങളിലും വിജയം നേടിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. നിലവിൽ 50 പോയിന്റുകളാണ് ഇന്ത്യക്ക് ഉള്ളത്.
Pos | Team | Matches | Won | Lost | Drawn | NR | Points | PCT |
---|---|---|---|---|---|---|---|---|
1 | New Zealand | 4 | 3 | 1 | 0 | 0 | 36 | 75.0 |
2 | India | 7 | 4 | 2 | 1 | 0 | 50 | 59.52 |
3 | Australia | 10 | 6 | 3 | 1 | 0 | 66 | 55.0 |
4 | Bangladesh | 2 | 1 | 1 | 0 | 0 | 12 | 50.0 |
5 | Pakistan | 5 | 2 | 3 | 0 | 0 | 22 | 36.66 |
6 | West Indies | 4 | 1 | 2 | 1 | 0 | 16 | 33.33 |
7 | South Africa | 4 | 1 | 3 | 0 | 0 | 12 | 25.0 |
8 | England | 8 | 3 | 4 | 1 | 0 | 21 | 21.88 |
9 | Sri Lanka | 2 | 0 | 2 | 0 | 0 | 0 | 0.0 |
ഇതുവരെ ഈ സൈക്കിളിൽ 4 മത്സരങ്ങളിൽ 3 വിജയം സ്വന്തമാക്കിയ ന്യൂസിലാൻഡാണ് പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 75% പോയിന്റുകളാണ് ന്യൂസിലാൻഡിന് നിലവിലുള്ളത്. 10 മത്സരങ്ങളിൽ 6 മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയ ഓസ്ട്രേലിയ ഇന്ത്യയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്തായി നിൽക്കുന്നു.
വിശാഖപട്ടണത്തെ ടെസ്റ്റ് മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതോടെ ഇംഗ്ലണ്ട് പോയിന്റ്സ് ടേബിളിൽ എട്ടാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടിട്ടുണ്ട്. ഇതുവരെ 8 മത്സരങ്ങൾ ഈ സൈക്കിളിൽ കളിച്ച ഇംഗ്ലണ്ടിന് കേവലം 3 മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. 4 മത്സരങ്ങളിൽ ഇംഗ്ലണ്ട് ഇതിനോടകം തന്നെ പരാജയപ്പെട്ടു കഴിഞ്ഞു. ഒരു മത്സരം സമനിലയാവുകയും ചെയ്തു. അതിനാൽ തന്നെ വലിയ തിരിച്ചടിയാണ് ഇംഗ്ലണ്ടിന് ഈ പരാജയത്തോടെ ലഭിച്ചിരിക്കുന്നത്.
ഇക്കാരണങ്ങൾ കൊണ്ട് തന്നെ അടുത്ത 2 മത്സരങ്ങളും ഇംഗ്ലണ്ടിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. അടുത്ത രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയാൽ മാത്രമേ ഇംഗ്ലണ്ടിനെ പരമ്പരയും വിജയിക്കാൻ സാധിക്കൂ. ഒപ്പം പോയിന്റ്സ് ടേബിൾ കുതിച്ചുചാട്ടം ഉണ്ടാക്കുക എന്നതും ഇംഗ്ലണ്ടിന്റെ അനിവാര്യതയാണ്.