ശ്രീലങ്കകെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സിനും 222 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായ ഈ മത്സരം വിജയിച്ചത് ഇന്ത്യക്ക് സഹായമായി. നേരത്തെ 2021 അവസാനിച്ചപ്പോള്‍ നാലാമതായിരുന്ന ഇന്ത്യ സൗത്താഫ്രിക്കന്‍ മണ്ണില്‍ തോറ്റതോടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരത്തില്‍ വിജയിച്ചെങ്കിലും അഞ്ചാം സ്ഥാത്ത് തന്നെയാണ് ഇന്ത്യ.
10 മത്സരങ്ങളില്‍ നിന്നും 65 പോയിന്‍റാണ് ഇന്ത്യക്കുള്ളത്. പോയിന്‍റ് ശതമാനം 54.16 ആണ് ഇന്ത്യക്കുള്ളത്. പോയിന്‍റ് ശതമാന കണക്കിലാണ് പോയിന്‍റ് ടേബിളില്‍ സ്ഥാനങ്ങള്‍ തീരുമാനിക്കുക. സൗത്താഫ്രിക്ക, ശ്രീലങ്ക, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ എന്നിവരാണ് ഇന്ത്യക്ക് മുന്‍പിലുള്ളത്. ഇംഗ്ലണ്ടിനെതിരെ സ്ലോ ഓവര്‍ റേറ്റിന്‍റെ പേരില്‍ 3 പെനാല്‍റ്റി പോയിന്‍റ് ഇന്ത്യ വഴങ്ങിയത് ശതമാനം കുറയ്ക്കാന്‍ കാരണമായി.
ഇന്ത്യക്കെതിരെ പരമ്പര ആരംഭിക്കുന്നതിനു മുന്‍പ് 2 മത്സരങ്ങളില്‍ നിന്നും 24 പോയിന്‍റും 100 ശതമാനം പോയിന്‍റും കരസ്ഥമാക്കി ശ്രീലങ്കയായിരുന്നു ഒന്നാമത്.നവംമ്പറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് മത്സരങ്ങള്‍ വിജയിച്ചതോടെയാണ് ശ്രീലങ്ക ഒന്നാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കെതിരെ പരാജയത്തോടെ ശ്രീലങ്ക മൂന്നാം സ്ഥാനത്തേക്ക് വീണു.