കോച്ചിങ് വേറെ ലെവൽ : പുതിയ പരീക്ഷണവുമായി രവി ശാസ്ത്രി

എല്ലാ ക്രിക്കറ്റ് ആരാധകരുടെയും പ്രധാന      ശ്രദ്ധാകേന്ദ്രമാണ് വരാനിരിക്കുന്ന ഇന്ത്യ : ന്യൂസിലാൻഡ് ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് . തുല്യ ശക്തികൾ എന്ന് ക്രിക്കറ്റ് ലോകംവിശേഷിപ്പിക്കപ്പെടുന്ന രണ്ട് ടീമുകളും പരസ്പരം ഏറ്റുമുട്ടുമ്പോൾ പോരാട്ടം കടുക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ കരുതുന്നത് .ഒപ്പം  വരുന്ന ഫൈനൽ ആര് ജയിച്ചാലും അത് ഇരു  ടീമിലെ  നായകന്മാർക്കും വലിയ നേട്ടം എന്നാണ് ആരാധകരുടെ എല്ലാം അഭിപ്രായം .

അതേസമയം ജൂൺ ആദ്യ വാരം  ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പറക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .ഇന്ത്യൻ ടീം അവിടെ ഏകദേശം 10 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം പരിശീലനം ആരംഭിക്കുമെന്നാണ് സൂചന .ഇപ്പോൾ മുംബൈയിലുള്ള ഇന്ത്യൻ  സംഘം കോച്ച് രവി ശാസ്ത്രി ഒപ്പം കഠിന പരിശീലനത്തിലാണ് .ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യൻ  ക്രിക്കറ്റ് ടീമിന് പ്രത്യേക പരിശീലന പദ്ധതിയുമായി കോച്ച് രവി ശാസ്‌ത്രി രംഗത്ത് എത്തി കഴിഞ്ഞു .ഒപ്പം  ക്രീസിൽ കൂടുതൽ നേരം ചെലവഴിക്കാൻ ബാറ്റ്സ്‌മാൻമാരെ പ്രാപ്തരാക്കാനാണ് ടീം ഇന്ത്യയുടെ പ്രത്യേക പരിശീലനം.

ഇന്ത്യൻ ബാറ്റിംഗ്  ശക്തം എന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തന്നത് . പക്ഷേ വിദേശ മണ്ണിലെ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് നിരയുടെ പ്രകടനം അത്ര മികച്ചതാണ് എന്നതാണ് വാസ്തവം .ജൂൺ 18 ആരംഭിക്കുന്ന ഫൈനലിൽ ട്രെന്റ് ബോൾട്ട് അടക്കമുള്ള കിവീസ്  പേസർമാരെ സതാംപ്‌ടണിലെ സ്വിങ് തുണയ്ക്കുന്ന  വിക്കറ്റിൽ നേരിടുക ഇന്ത്യക്ക് അത്ര എളുപ്പമല്ല എന്നാണ് ഇന്ത്യൻ ആരാധകർ പോലും ഇപ്പോൾ സമ്മതിക്കുന്നത് .ക്യാപ്റ്റൻ വിരാട് കോലിക്ക് അവസാന 13 ഇന്നിംഗ്സിലും സെഞ്ചുറിയില്ല എന്നതും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ആശങ്കയാണ് . ശുഭ്മാൻ ഗിൽ ഇതുവരെ സെഞ്ചുറിയിലേക്ക് എത്തിയിട്ടില്ല. രോഹിത് ശർമ്മയും അജിങ്ക്യ രഹാനെയും സ്ഥിരതയുടെ കാര്യത്തിൽ വളരെ  പിന്നിൽ. ഈ പശ്ചാത്തലത്തിലാണ് രവി ശാസ്ത്രി ബാറ്റ്സ്‌മാൻമാർക്ക് പ്രത്യേക പരിശീലന തന്ത്രങ്ങൾ ഒരുക്കുന്നത്.രവീന്ദ്ര ജഡേജ അശ്വിൻ എന്നിവർക്കും രവിശാസ്ത്രി പ്രത്യേക പരിശീലനം  നൽകി .

കൂടുതൽ നേരം  ക്രീസിൽ ഇന്ത്യൻ ബാറ്റസ്മാൻമാർ നിൽക്കുന്നതോടെ വലിയ ടോട്ടൽ ഇന്ത്യൻ ഇന്നിങ്സിൽ നേടുവാൻ കഴിയുമെന്നാണ് കോച്ച് രവി  ശാസ്ത്രി വിശ്വസിക്കുന്നത് .ചേതേശ്വർ  പൂജാര ,രഹാനെ അടക്കമുള്ള മികച്ച  മധ്യനിരക്ക് വമ്പൻ സ്‌കോറുകൾ നേടുന്ന വിധ ഓപ്പണിങ് ജോഡി മികച്ച തുടക്കം സമ്മാനിക്കുമെന്നാണ് ഇന്ത്യൻ ടീം മാനേജ്‌മന്റ് പ്രതീക്ഷ .

Previous articleഒടുവിൽ സഹായവുമായി പ്യൂമ എത്തി :കയ്യടിച്ച് ക്രിക്കറ്റ് ലോകം
Next articleവെയ്ന്‍ റൂണിയുടെ റെക്കോഡ് തകര്‍ത്ത് സെര്‍ജിയോ അഗ്യൂറോ. ഇരട്ട ഗോള്‍ നേടി തകര്‍പ്പന്‍ വിടവാങ്ങല്‍