ഒടുവിൽ സഹായവുമായി പ്യൂമ എത്തി :കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഒടുവിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ  സംഭവത്തിന്‌ സന്തോഷ വാർത്ത .തന്റെ ഷൂ ഒട്ടിച്ച് മടുത്തെന്ന സിംബാബ്‌വെ ടീം അംഗത്തിന്റെ ട്വീറ്റ് പിന്നാലെ സഹായഹസ്തവുമായി പ്രശസ്ത  കമ്പനിയായ പ്യൂമ . സിംബാബ്‌വെയുടെ ഇടംകയ്യൻ  ബാറ്റ്സ്മാൻ റയാൻ ബർൾ തന്റെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് ഏറെ ചർച്ചയായിരുന്നു . തന്റെ ദേശീയ ടീമിനായി  സ്പോൺസറിനായി  അഭ്യർത്ഥിക്കുകയും അദ്ദേഹത്തിന്റെ കീറിപ്പറിഞ്ഞ ഷൂസിന്റെ ഒരു  ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തപ്പോൾ എല്ലാവരുടെയും ഹൃദയം വിഷമത്താൽ വിറച്ചിരുന്നു .

റയാൻ ബർൾ 2017ൽ ദേശിയ ടീമിൽ  തിരികെ എത്തിയ ശേഷം  എല്ലാ ഫോർമാറ്റുകളിലും (ടെസ്റ്റ്, ഏകദിന, ടി 20)  സിംബാബ്‌വെയെ അദ്ദേഹം  പ്രതിനിധീകരിച്ചിട്ടുണ്ട്. റയാൻ ബർൾ മൂന്ന് ടെസ്റ്റുകളിലും 18 ഏകദിന മത്സരങ്ങളിലും 25 ടി 20കളിലും ടീമിനെ  പ്രതിനിധീകരിച്ചു. . 27 കാരനായ ബാറ്റ്സ്മാൻ തന്റെ ട്വിറ്റർ ഹാൻഡിൽ തന്റെ കീറിപ്പറിഞ്ഞ ക്രിക്കറ്റ് ഷൂസിന്റെ ഒരു ഫോട്ടോ പങ്കിട്ടു ഒപ്പം  ഓരോ പരമ്പരയ്ക്കും ശേഷം അവരുടെ ക്രിക്കറ്റ് ഷൂസ് പശ ചെയ്യേണ്ടതില്ലല്ലോ  ആരേലും  ദേശീയ ടീമിനും ഒരു സ്പോൺസറെ നൽകുവാൻ സഹായിക്കുമോ  എന്ന് ചോദിച്ചു.

സോഷ്യൽ മീഡിയയിലും ഒപ്പം ക്രിക്കറ്റ്  പ്രേമികൾക്കിയിലും ഏറെ ചർച്ചയായ ഈ  ട്വീറ്റ് പിന്നാലെ റയാൻ ബർളിന്റെ അഭ്യർത്ഥനയ്ക്ക് പ്യൂമ ക്രിക്കറ്റ് സഹായം പ്രഖ്യാപിച്ചു . ജർമ്മൻ മൾട്ടിനാഷണൽ കോർപ്പറേഷൻ വൈകാതെ അവരുടെ  ട്വിറ്റർ ഹാൻഡിൽ ഇപ്രകാരം എഴുതി   “റയാൻ ബർളും സംഘവും അവരുടെ ക്രിക്കറ്റിൽ  ഇനി ഒരിക്കലും പശ പ്രയോഗിക്കേണ്ടതില്ല  ഇപ്പോൾ മുതൽ അവ  എല്ലാം പ്യൂമ നൽകും ”  വൈകാതെ ക്രിക്കറ്റ് ലോകവും മുൻ താരങ്ങളും കമ്പനിയെ പ്രശംസിച്ചു രംഗത്തെത്തി . അത്‌ലറ്റിക്, കാഷ്വൽ പാദരക്ഷകൾ, വസ്ത്രങ്ങൾ, ആക്‌സസ്സറി എന്നിവ പ്യൂമ  കമ്പനി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നുണ്ട് .

അതേസമയം സിംബാബ്‍വെ ക്രിക്കറ്റ് താരത്തിന്റെ ട്വീറ്റ് പിന്നാലെ സോഷ്യൽ മീഡിയയിലും ഒപ്പം  അന്താരാഷ്ട്ര ക്രിക്കറ്റ് ആരാധകരുടെയിടയിൽ നിന്നും  ഇപ്പോൾ വളരെയേറെ ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത് .ഐസിസി എന്താണ് എല്ലാ പങ്കാളി  രാജ്യങ്ങൾക്കും  മതിയായ സൗകര്യങ്ങൾ ഉറപ്പാക്കാത്തത് എന്നാണ് മിക്ക ആരാധകരുടെയും ചോദ്യം .

Advertisements