ആദ്യ ദിനം മഴക്ക് സ്വന്തം. ടോസ് പോലും ഇടാന്‍ സമ്മതികാതെ മഴ മേഖങ്ങള്‍

ഇന്ത്യയും ന്യൂസിലന്‍റും തമ്മില്‍ നടക്കുന്ന പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്‍റെ ആദ്യ ദിവസം ഉപേക്ഷിച്ചു. ടോസ് പോലും ഇടാനാവാതെ മഴ ഇടപ്പെട്ടതോടെയാണ് ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചത്.

ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ സമയം 2:30 നായിരുനു ടോസ് ഇടേണ്ടതായിരുന്നു. എന്നാല്‍ മഴ ഇടയ്ക്കിടെ പെയ്തതോടെ ടോസ് പോലും ഇടാനാവാതെ ആദ്യ ദിനം ഉപേക്ഷിച്ചു.

മത്സരം നടക്കുന്ന സതാംപ്ടണില്‍ വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലായതിനാല്‍ ഒരു ദിനം റിസര്‍വ് ദിനമായി അനുവദിച്ചട്ടുണ്ട്. മത്സരം മഴ കൊണ്ടുപോയാല്‍ ഇരു ടീമുകളും കിരീടം പങ്കിടും.

Tim Southee and Trent Boult

നേരത്തെ മത്സരത്തിനുള്ള അന്തിമ ഇലവനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ടോസ് ഇടാത്തതിനാല്‍ ഇന്ത്യന്‍ ടീമിനു സാഹചര്യങ്ങള്‍ക്ക് അനുകൂലമായി ടീം ഇലവനെ മാറ്റം വരുത്താം. അതേ സമയം ന്യൂസിലന്‍റ് ഇതുവരെ ടീമിനെ പ്രഖ്യാപിച്ചട്ടില്ലാ

ഇന്ത്യന്‍ ടീം – വീരാട് കോഹ്ലി (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ്മ, ചേത്വേശര്‍ പൂജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ജഢേജ, അശ്വിന്‍, ബൂംറ, ഷാമി, ഈഷാന്ത് ശര്‍മ്മ

Previous articleഫൈനലിൽ കളിക്കുക മഴ :ദുഃഖം വാർത്തയുമായി കെവിൻ പിറ്റേഴ്സൺ
Next articleഇന്ത്യയെ മഴ രക്ഷിച്ചു:മൈക്കൽ വോണിന്റെ ട്രോളിന് മറുപടിയുമായി ആരാധകർ