WPL 2024 : ടൂര്‍ണമെന്‍റിലെ താരം സര്‍പ്രൈസ്. സജനക്കും അവാര്‍ഡ്

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ കിരീടം നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആവേശകരമായ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 8 വിക്കറ്റിനു തോല്‍പ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കിരീടം സ്വന്തമാക്കിയത്.

uGSSedDutM

ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയതിനുള്ള അവാര്‍ഡ് ബാംഗ്ലൂര്‍ താരം എല്ലിസ് പെറി സ്വന്തമാക്കി. 347 റണ്‍സാണ് പെറി ഈ ടൂര്‍ണമെന്‍റില്‍ സ്കോര്‍ ചെയ്തത്. മെഗ് ലാനിംഗ് (331) ഷഫാലി വെര്‍മ്മ (309) എന്നിവരാണ് പിന്നിലുള്ളത്.

ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിനുള്ള അവാര്‍ഡ് ബാംഗ്ലൂര്‍ താരം ജോര്‍ജ്ജിയ വരേഹം സ്വന്തമാക്കി. 163.23 സ്ട്രൈക്ക് റേറ്റിലാണ് താരം സീസണില്‍ ബാറ്റ് ചെയ്തത്. 158.18 ശരാശരിയില്‍ മലയാളി താരം സജന രണ്ടാമത് എത്തി.

13 വിക്കറ്റുമായി ബാംഗ്ലൂരിന്‍റെ ശ്രേയങ്ക പാട്ടില്‍ പര്‍പ്പിള്‍ ക്യാപ്പ് നേടി. ഈ താരത്തെ തന്നെയാണ് ടൂര്‍ണമെന്‍റിലെ എമര്‍ജിങ്ങ് പ്ലെയറായി തിരഞ്ഞെടുത്തത്. പര്‍പ്പിള്‍ ക്യാപ് നേട്ടത്തില്‍ മലയാളി താരം ആശ ശോഭ്നയും സോഫി മൊളിനെക്സും 12 വിക്കറ്റുമായി രണ്ടാമത് എത്തി.

ടൂര്‍ണമെന്‍റിലെ താരമായി യു.പി വാരിയേഴ്സിന്‍റെ ദീപ്തി ശര്‍മ്മയെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്‍റില്‍ 10 വിക്കറ്റും 295 റണ്‍സുമാണ് ദീപ്തി നേടിയത്.

SAJANA CATCH

സീസണിലെ ഏറ്റവും മികച്ച ക്യാച്ചിന് സജന സജീവന്‍ അര്‍ഹനായി. യു.പിക്കെതിരെ സോഫി എക്കിലെസ്റ്റോണെ പിടികൂടിയ ഡൈവിങ്ങ് ക്യാച്ചിനാണ് അവാര്‍ഡ് ലഭിച്ചത്.

Previous articleലോകകപ്പ് ഫൈനലിനുള്ള പിച്ചിൽ ഇന്ത്യ “ചതി” കാട്ടി. നേരിട്ട് കണ്ടുവെന്ന് മുഹമ്മദ്‌ കൈഫ്‌.
Next articleഹർദിക്കിനെ പിടിച്ചു നിർത്താൻ ശ്രമിച്ചില്ല. മുംബൈയിൽ പോകാൻ സമ്മതം മൂളി. നെഹ്റ പറയുന്നു.