ലോകക്രിക്കറ്റിലെ ഇതിഹാസ താരമാണ് സച്ചിൻ. ക്രിക്കറ്റിലെ അപൂർവ്വ നേട്ടങ്ങൾ പലതും കരിയറിൽ സ്വന്തമാക്കിയിട്ടുള്ള സച്ചിൻ എക്കാലവും ക്രിക്കറ്റ് ആരാധകർ ഇഷ്ടപെടുന്ന താരമാണ്. നിലവിൽ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ചിട്ട് എട്ട് വർഷങ്ങൾ പൂർത്തിയായെങ്കിലും താരത്തിന്റെ പല നേട്ടങ്ങളും ഇന്നും ക്രിക്കറ്റിലെ മറ്റുള്ള താരങ്ങൾക്ക് സ്വപ്നം കാണുവാൻ പോലും കഴിയില്ല. 24 വർഷത്തോളം നീണ്ട സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ ഒരു സ്വപ്നമായിരുന്നു ഐസിസിയുടെ ഒരു കിരീടം സ്വന്തമാക്കുകയെന്നത്. പക്ഷേ 2011ലെ ഏകദിന ലോകകപ്പ് നേടുന്നത് വരെ സച്ചിന് ഏറെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്.2003ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്ക് തോൽവി വഴങ്ങി നിരാശയിൽ വിഷമിച്ചിരുന്ന സച്ചിന്റെ ചിത്രങ്ങൾ ഇന്നും ആരാധകർ മറന്നിട്ടില്ല.
എന്നാൽ ആറ് ഏകദിന ലോകകപ്പുകൾ കളിച്ച താരമാണ് സച്ചിൻ.1992ലെ ആദ്യ ലോകകപ്പ് മുതൽ സച്ചിൻ കളിച്ച ആറ് ലോകകപ്പുകളിലും തന്റെ ബാറ്റിങ് മികവ് കാഴ്ചവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ പലർക്കും ഇനിയും ഒരുവേള ചിന്തുക്കുവാൻ കഴിയാത്ത നേട്ടങ്ങൾ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ സ്വന്തം പേരിൽ കുറിക്കുവാൻ സച്ചിന് കഴിഞ്ഞത് ചരിത്രം. ഏകദിന ലോകകപ്പിലെ റൺസ് വേട്ടക്കാരുടെ പട്ടികയിൽ ഇന്നും ഒന്നാം സ്ഥാനം സച്ചിനാണ്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ കളിച്ച 45 മത്സരങ്ങളിൽ നിന്നായി സച്ചിൻ അടിച്ചെടുത്തത് 2278 റൺസാണ്. ഏകദിന ലോകകപ്പിൽ ഒരു താരം മാത്രമേ 2000ൽ അധികം റൺസ് അടിച്ചെടുത്തിട്ടുള്ളൂ. 56.95 ശരാശരിയിൽ 2695 റൺസ് നേടിയ സച്ചിൻ പതിനഞ്ച് അർദ്ധ സെഞ്ച്വറിയും ഒപ്പം 6 സെഞ്ച്വറി പ്രകടനവും കാഴ്ചവെച്ചിട്ടുണ്ട്.
ഇന്നുംഏകദിന ലോകകപ്പിൽ ഏറ്റവും അധികം സെഞ്ച്വറിയും അർദ്ധ സെഞ്ച്വറി പ്രകടനങ്ങളും കരസ്ഥമാക്കിയ താരവും സച്ചിനാണ്. കൂടാതെ ഏകദിന ലോകകപ്പ് മത്സരങ്ങളിൽ മാത്രമായി 241 ഫോറുകൾ അടിക്കുവാനും സച്ചിന് കഴിഞ്ഞിട്ടുണ്ട്. ഒരു താരത്തിനും ഇതുവരെ ലോകകപ്പിൽ നൂറ് ഫോറുകൾ പോലും അടിക്കുവാൻ കഴിഞ്ഞിട്ടില്ലായെന്നതാണ് ശ്രദ്ധേയം.ഈ പട്ടികയിൽ തൊട്ട്പിന്നിലുള്ള താരം മുൻ ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിങ്ങാണ് . പലപ്പോഴും നിർണായക മത്സരങ്ങളിൽ വമ്പൻ ഇന്നിങ്സുകൾ പുറത്തെടുക്കുവാൻ സച്ചിന് കഴിഞ്ഞിട്ടില്ല എങ്കിലും ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് കരുത്തും ഒപ്പം പ്രധാന ടോപ് സ്കോറർ ബാറ്റ്‌സ്മാനും സച്ചിനാണ് എന്ന് റെക്കോർഡുകൾ തെളിയിക്കുന്നു