അവന്‍ ജസ്പ്രീത് ബുംറക്ക് ഒത്ത പകരക്കാരനല്ല ! അഭിപ്രായവുമായി സുരേഷ് റെയ്ന

shami and kohli

ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് മുഹമ്മദ് ഷമി നടത്തിയത്. അവസാന ഓവറില്‍ 11 റണ്‍സ് ഓസ്ട്രേലിയക്ക് വേണമെന്നിരിക്കെ വെറും 4 റണ്‍ മാത്രമാണ് വഴങ്ങിയത്. കൂടാതെ 1 റണ്ണൗട്ട് ഉള്‍പ്പെടെ അവസാന 4 പന്തുകളില്‍ 4 വിക്കറ്റ് വീണു.

ജസ്പ്രീത് ബുംറ പരിക്കേറ്റതോടെയാണ് മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ സ്ക്വാഡിലേക്ക് അവസരം ലഭിച്ചത്. ബുംറ വളരെ അപൂര്‍വ്വമായ താരമാണെന്നും അതിനാല്‍ ഒരു പെര്‍ഫക്ട് പകരക്കാരനാവില്ലാ എന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന അഭിപ്രായപ്പെട്ടു.

“ജസ്പ്രീത് ബുംറയ്‌ക്കോ രവീന്ദ്ര ജഡേജയ്‌ക്കോ പകരക്കാരനാകാൻ ആവില്ലാ എന്നതിനാൽ ഞാൻ അദ്ദേഹത്തെ തികഞ്ഞ പകരക്കാരനായി വിളിക്കില്ല. അവർ ഇന്ത്യയ്‌ക്കായി സ്ഥിരതയോടെ കളിച്ചു മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു,” റെയ്‌ന NDTV-യോട് പറഞ്ഞു.

“എന്നാൽ നിങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച ഓപ്ഷനെ തന്നെ തിരഞ്ഞെടുത്തട്ടുണ്ട്. ഷമി മികച്ച പ്രകടനങ്ങൾ നടത്തി, അവൻ മികച്ച ഫോമിലാണ്. ടൂർണമെന്റിന് 15 ദിവസം മുമ്പ് ടീമിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കുന്നതിൽ ബിസിസിഐ നല്ല തീരുമാനമാണ് എടുത്തത്‌ ” സുരേഷ് റെയ്ന കൂട്ടിചേര്‍ത്തു. ഭയരഹിത ക്രിക്കറ്റ് കാഴ്ച്ച വയ്ക്കാനാനും റെയ്ന ആവശ്യപ്പെട്ടു.

See also  ചരിത്രം. ടെസ്റ്റ്‌ ക്രിക്കറ്റിലെ തങ്ങളുടെ ആദ്യ വിജയം നേടി അയർലൻഡ്. മലർത്തിയടിച്ചത് അഫ്ഗാൻ നിരയെ.
Scroll to Top