ലോകത്തെ നമ്പർ വൺ ബാറ്റ്‌സ്മാൻ അയാൾ തന്നെ : മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

336160

ആധുനിക ക്രിക്കറ്റിൽ നിലവിൽ മൂന്ന് ഫോർമാറ്റിലും സ്ഥിരതയോടെ കളിക്കുന്ന ബാറ്റ്‌സ്മന്മാർ വളരെ ചുരുക്കമാണ്. ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി, ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, ന്യൂസിലാൻഡ് നായകനായ കെയ്ൻ വില്യംസൺ, ഇംഗ്ലണ്ട് ടെസ്റ്റ്‌ ക്യാപ്റ്റനായ ജോ റൂട്ട് എന്നിവർ ഫാബ് ഫോർ എന്നാണ് പ്രകടന മികവിനാൽ അറിയപ്പെടുന്നത്. നാല് താരങ്ങളും നിലവിൽ മോശം ഫോമിലാണ് എങ്കിലും ഫാബ് ഫോറിൽ മാറ്റം വരുത്താൻ ക്രിക്കറ്റ്‌ നിരീക്ഷകരും ആരാധകരും ഒരുവേള തയ്യാറായിട്ടില്ല.

എന്നാൽ ഇന്ന് മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനങ്ങളാൽ കയ്യടികൾ ധാരാളം നേടുന്ന താരമാണ് പാകിസ്ഥാൻ താരം ബാബർ അസം. കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയക്ക് എതിരെ രണ്ടാം ടെസ്റ്റിൽ അസാധ്യ പോരാട്ടവുമായി ബാബർ അസം സെഞ്ച്വറി നേടിയത്.ഓസ്ട്രേലിയക്ക് എതിരെ രണ്ടാം ഇന്നിങ്സിൽ 196 റൺസ്‌ അടിച്ച ബാബർ അസം പാകിസ്ഥാന് സമ്മാനിച്ചത് നിർണായക സമനില.

336144

മത്സരത്തിൽ ശക്തമായ പ്രകടനവുമായി ശ്രദ്ധേയ സമനിലയാണ് പാകിസ്ഥാൻ ടീമിന് ബാബർ അസം സമ്മാനിച്ചത്. ഇക്കഴിഞ്ഞ ടി :20 ലോകകപ്പിൽ മികച്ച അനേകം പ്രകടനങ്ങൾ പുറത്തെടുത്ത ബാബർ അസം മൂന്ന് ഫോർമാറ്റിലും ഐസിസി ടോപ് റാങ്ക് ബാറ്റ്‌സ്മാനുമാണ്. ഇപ്പോൾ ബാബർ അസമിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇംഗ്ലണ്ട് നായകനായ മൈക്കൽ വോൺ.

Read Also -  ആവേശപോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വീണ്ടും തോൽവി.. ബംഗ്ലാദേശിന് മുമ്പിൽ മുട്ടുമടക്കിയത് 2 വിക്കറ്റുകൾക്ക്..
336143

“മൂന്ന് ഫോർമാറ്റിലും സ്ഥിരതയോടെ കളിക്കുന്ന ബാബർ അസം തന്നെയാണ് എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ. കൂടാതെ അദ്ദേഹം മൂന്ന് ഫോർമാറ്റിലും ടീമിനെ രക്ഷിക്കുന്ന ആൾറൗണ്ട് ബാറ്ററാണ്. നിലവിൽ എന്നെ സംബന്ധിച്ചിടത്തോളം ബാബർ അസം തന്നെയാണ് 3 ഫോർമാറ്റിലെയും മികച്ച ബാറ്റ്‌സ്മാൻ “മുൻ ഇംഗ്ലണ്ട് താരം നിരീക്ഷിച്ചു. അതേസമയം ഒരു പാക് താരം ടെസ്റ്റിന്റെ നാലാമത്തെ ഇന്നിങ്സിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറിന് ഉടമയായി മാറിയ ബാബർ അസം തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്

Scroll to Top