ഓസ്ട്രേലിയന്‍ പവറില്‍ കാറിന്‍റെ ചില്ല് തവിടുപൊടി. വീഡിയോ

perry broken car window

വുമണ്‍സ് ഐപിഎല്ലില്‍ കാറിന്‍റെ ചില്ല് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എല്ലീസ് പെറി. മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം അടിച്ച 76 മീറ്റര്‍ സിക്സാണ് ഡിസ്പ്ലേക്ക് വച്ചിരുന്ന കാറില്‍ ചെന്ന് വീണത്.

മത്സരത്തിന്‍റെ 19ാം ഓവറില്‍ ദീപ്തി ശര്‍മ്മയെ വൈഡ് ലോങ്ങ് ഓണിലൂടെ അടിച്ച പവര്‍ഫുള്‍ ഷോട്ടാണ് കാറിന്‍റെ ചില്ല് തകര്‍ത്ത്. ഈ സംഭവം ബാംഗ്ലൂര്‍ ഡഗൗട്ടിലും എല്ലീസ് പെറിക്കും ഒരുപോലെ ഷോക്കായി. കാറിന് ഇന്‍ഷുറന്‍സ് ഉണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് ഈ സംഭവത്തെ പറ്റി മത്സര ശേഷം എല്ലീസ് പെറി പ്രതികരിച്ചത്.

മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 23 റണ്‍സിനാണ് വിജയിച്ചത്. ബാംഗ്ലൂരിന്‍റെ 198 റണ്‍സ് പിന്തുടര്‍ന്ന യുപിക്ക് 175 ല്‍ എത്താനാണ് സാധിച്ചത്. 50 പന്തില്‍ 80 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ടോപ്പ് സ്കോറര്‍.

എല്ലീസ് പെറി 37 പന്തില്‍ 4 സിക്സിന്‍റെ അകമ്പടിയോടെ 58 റണ്‍സ് സ്വന്തമാക്കി. റിച്ചാ ഘോഷിന്‍റെ 10 പന്തില്‍ 21 റണ്‍സും നിര്‍ണായകമായി. സീസണിലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ, ചിന്നസ്വാമിയിലെ അവസാന മത്സരമാണ് നടന്നത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
Scroll to Top