ഇന്ത്യൻ സ്പിന്നർമാരെ കളിക്കാനുള്ള പ്ലാൻ റെഡി :മുന്നറിയിപ്പ് നൽകി വില്യംസൺ

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ഏറെ ആകാംക്ഷപൂർവ്വം നോക്കി കാണുന്ന ഇന്ത്യ :ന്യൂസിലാൻഡ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ പരമ്പരക്ക്‌ കാൻപൂരിലെ ടെസ്റ്റ്‌ മത്സരത്തോടെ തുടക്കം. തുല്യ ശക്തികൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാകും ജയം നേടുക എന്നത് നിർണായക ചോദ്യമാണ്. നേരത്തെ ടെസ്റ്റ്‌ ലോകകപ്പ് ഫൈനലിൽ അടക്കം ഇന്ത്യയെ വീഴ്ത്തിയ റെക്കോർഡ് കിവീസിന്റെ പ്രതീക്ഷകൾ ഉയർത്തുമ്പോൾ നാട്ടിൽ കഴിഞ്ഞ 9 വർഷമായി ഒരു ടെസ്റ്റ്‌ പരമ്പരയിൽ തോറ്റ ചരിത്രം ഇന്ത്യൻ ടീമിനും ഇല്ല. ടോസ് നേടിയ നായകൻ അജിങ്ക്യ രഹാനെ ബാറ്റിങ് ആദ്യം തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ നിരയിൽ ടെസ്റ്റ്‌ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യർ വളരെ ഏറെ ആവേശമാണ് സമ്മാനിച്ചത്.

മൂന്ന് സ്പിൻ ബൗളർമാർക്ക് ഒപ്പം ഉമേഷ്‌ യാദവ്, ഷമി തുടങ്ങിയ പേസർമാരെ കൂടി പ്ലേയിംഗ്‌ ഇലവനിൽ ഉൾപെടുത്തിയ ഇന്ത്യൻ ടീം ബാറ്റിങ് നിരയിൽ മികച്ച തുടക്കമാണ് പ്രതീക്ഷിച്ചത്. ഓപ്പണർ ശുഭ്മാൻ ഗിൽ അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയത് ശ്രദ്ധേയമായി മാറി. എന്നാൽ മത്സരത്തിൽ ടോസ് സമയം കിവീസ് നായകൻ കെയ്ൻ വില്യംസൺ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. ഇന്ത്യൻ ടീം സ്പിൻ ബൗളർമാർ മികവിനെ കുറിച്ച് വ്യക്തമായ ധാരണ ന്യൂസിലാൻഡ് ടീമിനുണ്ടെന്ന് പറഞ്ഞ നായകൻ ഇത്തവണ വിശദമായ എല്ലാ പ്ലാനുകളുമായിട്ടാണ് കളിക്കാനെത്തുന്നത് എന്നും പറഞ്ഞു.

“ഇന്ത്യൻ ടീം സ്പിൻ മികവ് വളരെ ഏറെ മികച്ചതാണ്. അവരുടെ പദ്ധതികളെ തകർക്കാൻ വ്യത്യസ്തമായ അനേകം കാര്യങ്ങൾ ആസൂത്രണം ചെയ്യണം. ഓരോ കിവീസ് താരങ്ങളും വ്യത്യസ്തർ തന്നെയാണ്. ഓരോ ബാറ്റ്‌സ്മാന്റെയും ശൈലിയും വെറൈറ്റി ആണ്. പക്ഷേ ഇന്ത്യൻ സ്പിന്നിനെ നേരിടാനുള്ള എല്ലാ പ്ലാനുകളും ഞങ്ങൾ നടത്തുന്നുണ്ട്. മികച്ച പാർട്ണർഷിപ്പുകൾ സൃഷ്ടിക്കുകയാണ് ഏറെ പ്രധാനം “വില്യംസൺ ചൂണ്ടികാട്ടി

Previous articleനാല് വർഷത്തെ കാത്തിരിപ്പിന് ഫലം :ഒടുവിൽ ശ്രേയസ്സ് അയ്യർക്ക് അരങ്ങേറ്റം
Next articleചെന്നൈ ആരാധകർ ഡബിൾ ഹാപ്പി :രാഹുൽ സർപ്രൈസ് ടീമിലേക്ക്