സിക്സ് അടിക്കാൻ വെല്ലുവിളിച്ച്‌ അശ്വിൻ : പാതി മീശ വടിക്കാമെന്ന് പൂജാരയോട് അശ്വിൻ

IMG 20210127 074933

  ഇന്ത്യയുടെ  മൂന്നാം നമ്പറിലെ വിശ്വസ്ത ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയെ വെല്ലുവിളിച്ച്  ഓഫ്‌ സ്‌പിന്നർ ആർ. അശ്വിൻ രംഗത്തെത്തി .അടുത്ത മാസം ആരംഭിക്കുന്ന  ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സ്‌പിന്നർമാർക്കെതിരെ  പൂജാര സിക്സർ പറത്തിയാൽ പാതി മീശ വടിക്കുമെന്നാണ് അശ്വിന്റെ വെല്ലുവിളി.

ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോറുമായി  തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് ആർ അശ്വിന്റെ  ഏറെ രസകരമായ വെല്ലുവിളി. ഇംഗ്ലണ്ട് എതിരെ  നടക്കുവാനിരിക്കുന്ന  പരമ്പരയിൽ മോയിൻ അലിക്കെതിരെയോ മറ്റേതെങ്കിലും സ്‌പിന്നർക്കെതിരെയോ സ്റ്റെപ്പ് ഔട്ട് ചെയ്ത്  പൂജാര സിക്സർ പറത്തിയാൽ പാതി മീശവടിച്ച് പിന്നീട്  കളിക്കാനിറങ്ങുമെന്നാണ് അശ്വിൻ ഇപ്പോൾ പറയുന്നത് .

എന്നാൽ അശ്വിന്റെ വെല്ലുവിളിക്ക് മികച്ച മറുപടിയാണ് ബാറ്റിംഗ് കോച്ച് റാത്തോർ നൽകിയത് .വെല്ലുവിളി പുജാര ഏറ്റെടുക്കാൻ ഒട്ടും  സാധ്യതയില്ലെന്നും ഇതിന് ഒക്കെ  പുജാരക്ക്  തന്റേതായ വ്യക്തമായ ഓരോ  കാരണങ്ങളുണ്ടെന്നും റാത്തോർ പ്രതികരിച്ചു. 

അതേസമയം ബാറ്റിങ്ങിനായി ക്രീസിൽ  എത്തിയാൽ പ്രതിരോധത്തിന്റെയും ക്ഷമയുടെയും  ആൾരൂപമായ പുജാര ഓസീസ് എതിരായ  ഇന്ത്യയുടെ ഐതിഹാസിക പരമ്പര വിജയത്തിൽ നി‍ർണായക പങ്കുവഹിച്ചിരുന്നു.  സഹതാരം കൂടിയയായ അശ്വിന്റെ വെല്ലുവിളി പുജാര ഏറ്റെടുക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ ഏവരും  ഇപ്പോൾ .

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി നാല് ടെസ്റ്റുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുക. ചെന്നൈയില്‍ ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റ് തുടങ്ങുക. രണ്ടാം ടെസ്റ്റും ചെന്നൈയിലാണ്. അവസാന രണ്ട് ടെസ്റ്റുകൾക്ക് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയം വേദിയാവും. ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ ഫൈനലിൽ സ്ഥാനമുറപ്പാക്കാൻ ഇന്ത്യക്ക് ഏറെ നിർണായകമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര.  ആദ്യ  2 ടെസ്റ്റ് മത്സരങ്ങൾ നടക്കുന്ന ചെന്നൈ ഗ്രൗണ്ടിൽ കാണികൾക്ക് പ്രവേശനം ഉണ്ടാവില്ലയെന്ന് ബിസിസിഐ അറിയിച്ചു കഴിഞ്ഞു .

ഇന്ത്യന്‍ ടെസ്റ്റ്  സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്. 

Scroll to Top