ഇന്ത്യ ഇത്തവണ ലോകകപ്പ് നേടുമോ? ചോദ്യത്തിന് മറുപടി നൽകി രോഹിത്.

F7CTei8XQAAcoQJ

രോഹിത് ശർമയുടെ നേതൃത്വത്തിൽ മറ്റൊരു ലോകകപ്പിന് ഇറങ്ങുകയാണ് ഇന്ത്യൻ ടീം. 2011ലായിരുന്നു ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. ശേഷം 12 വർഷങ്ങൾക്കിപ്പുറം ഒരുപാട് പ്രതീക്ഷയുമായാണ് ഇന്ത്യ മൈതാനത്ത് ഇറങ്ങുന്നത്. വിരാട് കോഹ്ലിയും ശുഭ്മാൻ ഗിലുമൊക്കെ അടങ്ങുന്ന ഒരു വമ്പൻ നിര തന്നെയാണ് ഇത്തവണയും ഇന്ത്യക്കുള്ളത്. അതിനാൽ തന്നെ ഈ ലോകകപ്പിൽ കിരീടസ സാധ്യത ഏറ്റവുമധികം സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ 10 വർഷങ്ങളിലായി ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. ഇതിനെപ്പറ്റി രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

“കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങൾക്ക് ഐസിസി കിരീടം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. അത് സത്യമാണ്. എന്നാൽ ഞാൻ അതിനെപ്പറ്റി അധികമായി ചിന്തിക്കുകയും സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നില്ല. എനിക്കിപ്പോൾ എന്റേതായ തീരുമാനങ്ങൾ കൈക്കൊണ്ടു മുൻപോട്ട് പോവുകയാണ് ചെയ്യേണ്ടത്.

ഇംഗ്ലണ്ട് ടീം ഇപ്പോഴാണ് ലോകകപ്പുകൾ സ്വന്തമാക്കാൻ തുടങ്ങിയത്. 2019ൽ അവർ ലോകകപ്പ് കിരീടം സ്വന്തമാക്കി. അത് ഒരുപാട് വർഷങ്ങൾക്കു ശേഷമായിരുന്നു. അത്തരം കാര്യങ്ങൾ സംഭവിക്കാം. ഓസ്ട്രേലിയ മാത്രമാണ് കൃത്യതയോടെ ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള രാജ്യം. 2007ന് ശേഷം 2015ൽ അവർക്ക് ഏകദിന ലോകകപ്പ് വിജയിക്കാൻ സാധിച്ചു. മാത്രമല്ല ദുബായിൽ നടന്ന ട്വന്റി20 ലോകകപ്പും അവർ നേടുകയുണ്ടായി.”- ഇന്ത്യൻ എക്സ്പ്രസിനോട് രോഹിത് ശർമ പറഞ്ഞു.

ഇത്തവണ ഇന്ത്യ ലോകകപ്പ് സ്വന്തമാക്കുമോ എന്ന ചോദ്യത്തിനും രോഹിത് മറുപടി നൽകുകയുണ്ടായി. “അക്കാര്യത്തിൽ എനിക്ക് ഉത്തരം നൽകാൻ സാധിക്കില്ല. അതിന് ഞാൻ എങ്ങനെയാണ് ഉത്തരം നൽകുക. ഇത്തവണ ടീം ഏറ്റവും മികച്ച രീതിയിൽ കളിക്കും എന്നത് തന്നെയാണ് എന്റെ പ്രതീക്ഷ. എല്ലാവരും ഫിറ്റ്നസോടെ തുടരുകയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയും ചെയ്യണം. അതു മാത്രമാണ് എനിക്ക് പ്രതീക്ഷിക്കാൻ സാധിക്കുന്നത്. അതിനപ്പുറം ഒന്നും തന്നെ പറയാൻ എനിക്കില്ല. വളരെ അനായാസം കളിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിന് സാധിക്കുമെന്ന് കരുതുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.

Read Also -  അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും സഞ്ജു പുറത്ത്. ബിസിസിഐയുടെ അനീതി തുടരുന്നു.

ഇതോടൊപ്പം 34ആം വയസ്സിൽ ഇന്ത്യൻ ടീമിന്റെ നായകത്വം ഏറ്റുവാങ്ങിയതിനെപ്പറ്റിയും രോഹിത് സംസാരിച്ചു. “26- 27 വയസിലാണ് ഒരു കളിക്കാരൻ അവന്റെ പ്രതാപ കാലത്തിലേക്ക് എത്തുക. എന്നാൽ ആ സമയത്ത് എനിക്ക് നായകസ്ഥാനം ലഭിച്ചില്ല. എല്ലായിപ്പോഴും നമുക്കു വേണ്ടത് അപ്പോൾ തന്നെ ലഭിക്കണമെന്നില്ല. ഇന്ത്യൻ ടീമിന്റെ നായകത്വത്തെ പറ്റി പറയുമ്പോൾ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഒരുപാട് വലിയ താരങ്ങൾ ആ സ്ഥാനത്ത് അണിനിരന്നിട്ടുണ്ട്. മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന ഒരുപാട് താരങ്ങളും നായക സ്ഥാനത്തിന് അർഹരുമായിരുന്നു. ഞാൻ എന്റെ അവസരത്തിനായാണ് കാത്തിരുന്നത്. അത് വളരെ നീതികരം തന്നെയാണ്. എനിക്ക് മുമ്പ് വിരാട് കോഹ്ലിയായിരുന്നു ഈ സ്ഥാനത്ത്. അതിനു മുൻപ് മഹേന്ദ്ര സിംഗ് ധോണിയും.”- രോഹിത് പറഞ്ഞു വയ്ക്കുന്നു.

Scroll to Top