അടുത്ത തവണ കാണുമ്പോൾ ഞാനും ഇതിഹാസം എന്ന് വിളിക്കും : 400 വിക്കറ്റ് ക്ലബ്ബിൽ ഇടം നേടിയ അശ്വിനെ വാനോളം പുകഴ്ത്തി ഹർഭജൻ സിംഗ്

ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ഓഫ്‌ സ്പിന്നർ  ആര്‍ അശ്വിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുക എന്നത് ഏറ്റവും  വലിയ കാര്യമാണെന്നും അതിനാൽ  തന്നെ അശ്വിന്‍ ശരിക്കുമൊരു ഇതിഹാസമാണെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു .അടുത്തതവണ അദ്ദേഹത്തെ കാണുമ്പോള്‍ ഇതിഹാസമെന്നെ വിളിക്കൂ-സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പങ്കെടുത്ത് ഹര്‍ഭജന്‍ പറഞ്ഞു.

“ഒരു കളിക്കാരന്‍ ശാരീരികമായും മാനസികമായും  ഏറെ തവണ  പരീക്ഷിക്കപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുക എന്നത് വലിയ ഒരു നേട്ടമാണ് . അതുപോലെ ടീമിന്  എപ്പോഴും  തന്റെ ബൗളിങാൽ വിജയങ്ങള്‍  സമ്മാനിക്കുക  എന്നതും  വലിയ  കാര്യമാണ്  അതുകൊണ്ടുതന്നെ അശ്വിന്‍ ഒരു ഇതിഹാസമാണെന്നതില്‍ തര്‍ക്കമില്ല”മുൻ  ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി .

ഒരുപക്ഷേ തന്റെ കരിയറിൽ രവിചന്ദ്രൻ  അശ്വിന്‍ ടെസ്റ്റില്‍ 400 വിക്കറ്റ് ക്ലബ്ബിൽ  ഇടംകണ്ടെത്തിയില്ല എങ്കിൽ പോലും   അദ്ദേഹത്തെ ഒരു  ഇതിഹാസമായി കാണേണ്ടിവരും. കാരണം  ഇന്ത്യക്കായി എത്രയോ മത്സരങ്ങള്‍ അദ്ദേഹം ജയിച്ചിട്ടുണ്ട്. ഇനിമുതല്‍ അശ്വിനെ ലെജെന്‍ഡ് എന്നെ അഭിസംബോധന ചെയ്യൂ  എന്ന് നായകൻ  കോലി പറഞ്ഞത്  കേട്ടപ്പോള്‍ ഏറെ  സന്തോഷം തോന്നിയതായും ഭാജി വെളിപ്പെടുത്തി .

മൊട്ടേറ ടെസ്റ്റിൽ രണ്ടാം ദിനം ഇംഗ്ലണ്ട് താരം ജോഫ്രെ ആർച്ചറെ വിക്കറ്റ് മുന്നിൽ കുരുക്കിയാണ് അശ്വിൻ തന്റെ നാനൂറാം വിക്കറ്റ് വീഴ്ത്തിയത് .അനിൽ കുബ്ല,  കപിൽ ദേവ് , ഹർഭജൻ സിംഗ്  എന്നിവരാണ് അശ്വിന് മുൻപേ 400 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ .

Previous articleഇത്തവണ കളിക്കുവാനല്ല :ടീമിന്‍റെ ലെയ്സണ്‍ ഓഫീസറായി ഇഷ് സോധി രാജസ്ഥാൻ റോയൽസിനൊപ്പം പ്രവർത്തിക്കും
Next articleവിജയ് ഹസാരെയിൽ വീണ്ടും ശ്രീ മാജിക് :4 വിക്കറ്റ് – ബീഹാർ 148 റൺസിൽ പുറത്ത്