റെക്കോർഡുകൾ തകർക്കപ്പെടും, ഇന്ത്യയെ പാകിസ്ഥാൻ പരാജയപ്പെടുത്തും. ആത്മവിശ്വാസം പ്രകടിപ്പിച്ച് ബാബർ ആസം.

Rohit Sharma and Babar Azam. PC Getty

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ മൂലം ദ്വിരാഷ്ട്ര പരമ്പരകൾ നടക്കാറില്ല. ഈ സാഹചര്യത്തിൽ ഇരു ടീമുകൾക്കും ഏറ്റുമുട്ടാൻ അവസരം ലഭിക്കുന്നത് ഇത്തരം ഐസിസി ടൂർണമെന്റുകളിലാണ്. അതിനാൽ തന്നെ വലിയ ആകാംക്ഷയോടെയാണ് ഇരു രാജ്യങ്ങളിലും ആരാധകർ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തെ നോക്കിക്കാണുന്നത്.

ലോകകപ്പിൽ ഇരു ടീമുകളും മൈതാനത്ത് ഇറങ്ങിയപ്പോഴൊക്കെ ഇന്ത്യക്ക് തന്നെയായിരുന്നു മേൽക്കോ. ഏകദിന ലോകകപ്പിൽ ഇതുവരെ 7 മത്സരങ്ങൾ ഇരു ടീമുകളും പരസ്പരം കളിച്ചപ്പോൾ, 7-0 എന്ന റെക്കോർഡാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും 2023 ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ ഈ മോശം റെക്കോർഡിനെ കുറിച്ച് തങ്ങൾ ആലോചിക്കുന്നില്ല എന്നാണ് പാക്കിസ്ഥാൻ നായകൻ ബാബർ ആസാം പറയുന്നത്.

ഏകദിന ലോകകപ്പുകളിൽ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നത് തങ്ങളെ ബാധിക്കില്ല എന്ന് ആസാം പറയുന്നു. “മുൻപ് നടന്ന കാര്യങ്ങളിൽ ഞാൻ അധികം ശ്രദ്ധ കൊടുക്കാറില്ല. അത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നതുമില്ല. ഇനിയെന്താണ് വരാൻ പോകുന്നത്, അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ടത് തകർക്കാൻ തന്നെയാണ്. അത് തകർക്കാൻ തന്നെ ഞങ്ങൾ ഇത്തവണയും ശ്രമിക്കും.”- ബാബർ ആസാം പറയുന്നു.

Read Also -  2024 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ആ ടീമായിരിക്കും. ആര് ജയിക്കും? പ്രവചനവുമായി ലാറ.

“ഇന്ത്യക്കെതിരായ ഇത്തവണത്തെ മത്സരത്തിലും മികച്ച പ്രകടനം തന്നെ ഞങ്ങൾ കാഴ്ചവയ്ക്കും. ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന്റെ ഫലം അന്നേദിവസം ഏത് ടീം മികച്ച രീതിയിൽ കളിക്കും എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇത്തവണത്തെ മത്സരത്തിൽ പാക്കിസ്ഥാൻ ടീമിന് വളരെ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്.”- ബാബർ ആസാം കൂട്ടിച്ചേർത്തു. ഇതിനൊപ്പം അഹമ്മദാബാദ് സ്റ്റേഡിയത്തിലെ സാഹചര്യങ്ങളെപ്പറ്റിയും ബാബർ ആസം സംസാരിക്കുകയുണ്ടായി. തങ്ങൾക്ക് വലിയൊരു സുവർണാവസരമാണ് കൈവന്നിരിക്കുന്നത് എന്നും ആസം പറയുന്നു.

“ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം എപ്പോഴും വലുത് തന്നെയാണ്. ഞങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ശ്രമിക്കും. ഇപ്പോൾ ഞങ്ങൾ ചെയ്യുന്നത് തന്നെ മത്സരത്തിലും തുടരും. മത്സരത്തിൽ വിജയം കാണാൻ സാധിക്കുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അഹമ്മദാബാദ് സ്റ്റേഡിയം വളരെ വലുതാണ്.

ഒരുപാട് കാണികളെ ഉൾക്കൊള്ളാൻ സ്റ്റേഡിയത്തിന് സാധിക്കും. അതിനാൽ തന്നെ ഞാൻ എന്റെ സഹതാരങ്ങളോട് പറഞ്ഞിരിക്കുന്നത് ഇതൊരു സുവർണാവസരമാണ് എന്ന് തന്നെയാണ്. ഗാലറിയിൽ അണിനിരക്കുന്ന ഒരുപാട് ആരാധകർക്ക് മുൻപിൽ കഴിവ് തെളിയിക്കാനുള്ള ഒരു അവസരം തന്നെയാണ് ഇത്.”- ആസാം പറഞ്ഞുവെക്കുന്നു.

Scroll to Top