അർജുൻ ടെണ്ടുൽക്കർ മുംബൈയ്ക്കായി ഇത്തവണ കളത്തിലിറങ്ങുമോ? ഉത്തരവുമായി രോഹിത് ശർമ.

ഐപിഎല്ലിന്റെ എല്ലാ സീസണിലും മികച്ച കളിക്കാരുമായി കളത്തിലിറങ്ങുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ 2022ൽ മുംബൈ ഇന്ത്യൻസിന് ചുവടുകൾ പാടെ പിഴക്കുന്നതായിരുന്നു കാണാൻ സാധിച്ചത്. പക്ഷേ 2022ലെ പിഴവുകളെല്ലാം മാറ്റിനിർത്തി മിനി ലേലത്തിലൂടെ തകർപ്പൻ ടീമിനെ സ്വന്തമാക്കിയാണ് ഇത്തവണയും മുംബൈ എത്തുന്നത്. തങ്ങളുടെ ശക്തനായ ബോളർ ജോഫ്രാ ആർച്ചറുടെ മടങ്ങിവരവും മുംബൈയ്ക്ക് കരുത്തേകുന്നു.

എന്നാൽ മറുവശത്ത് ജസ്‌പ്രീറ്റ് ബൂമ്രക്കേറ്റ പരിക്ക് മുംബൈയെ വലിയ രീതിയിൽ ബാധിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകനായ അർജുൻ ടെണ്ടുൽക്കർ മുംബൈ ടീമിനായി ഈ സീസണിൽ കളത്തിലിറങ്ങും എന്ന് പ്രതീക്ഷയിലാണ് ആരാധകർ. ഇത്തവണ അർജുൻ ടെണ്ടുൽക്കർ കളിക്കുമോ എന്ന്m ചോദ്യത്തിന് ഉത്തരം നൽകുകയാണ് മുംബൈ നായകൻ രോഹിത് ശർമ ഇപ്പോൾ.

Arjun Mumbai

“അർജുൻ ഇത്തവണ മുംബൈക്കായി അരങ്ങേറുമോ എന്നത് നല്ല ചോദ്യമാണ്. വലിയ പരിക്കേറ്റ അർജുൻ വിശ്രമത്തിനുശേഷം ഇപ്പോൾ തിരികെ എത്തിയിട്ടേ ഉള്ളൂ. ടീമിന്റെ പരിശീലന മത്സരമാണ് അവൻ അടുത്തതായി കളിക്കാൻ പോകുന്നത്. അവിടെ അവൻ എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് നമുക്ക് നോക്കാം. അർജുൻ ഇപ്പോൾ നന്നായി കളിക്കുന്നുണ്ട്. ബോളിങ്ങിൽ കഴിഞ്ഞ ആറുമാസങ്ങളിൽ വലിയ രീതിയിലുള്ള മെച്ചമുണ്ടാക്കാനും അർജുന് സാധിച്ചിട്ടുണ്ട്. അതിനാൽതന്നെ അവനെ ഇത്തവണ മുംബൈ ടീമിൽ പരിഗണിക്കേണ്ടത് ആവശ്യം തന്നെയാണ്.”- രോഹിത് ശർമ പറയുന്നു.

ഇതോടൊപ്പം ബുമ്രയുടെ അഭാവം മുംബൈ ഇന്ത്യൻസ് ടീമിനെ ബാധിക്കുമെന്നും രോഹിത് ശർമ പറയുകയുണ്ടായി. “ബുമ്രയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. ഇതിനെ സംബന്ധിച്ച് ഔദ്യോഗികപരമായി ഒരു തീരുമാനമെടുത്തിട്ടില്ല. ബുമ്രയുടെ അഭാവം ടീമിന് വലിയ നഷ്ടം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ റോൾ മുംബൈയ്ക്ക് വളരെ നിർണായകം തന്നെയായിരുന്നു. എന്നാൽ ഈ സാഹചര്യം യുവതാരങ്ങൾക്ക് വളർന്നു വരാനുള്ള വലിയൊരു അവസരമായി തന്നെയാണ് ഞങ്ങൾ കണക്കാക്കുന്നത്. ബുമ്രയുടെ പകരക്കാരനാവുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ എല്ലാവരും തയ്യാറാണ്.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.

Jasprit Bumrah 7 1024x569 2

2022 ഐപിഎൽ സീസൺ മുംബൈയെ സംബന്ധിച്ച് വളരെ മോശം തന്നെയായിരുന്നു. സീസണിൽ ഏറ്റവും അവസാനമായാണ് പോയ്ന്റ്സ് ടെബിളിൽ മുംബൈ ഫിനിഷ് ചെയ്തത്. എന്നിരുന്നാലും പെട്ടെന്നൊരു തിരിച്ചുവരവ് നടത്താൻ സാധിക്കുന്ന ഒരു ശക്തമായ ടീം തന്നെ മുംബൈയ്ക്കുണ്ട്. സൂര്യകുമാർ യാദവും ഇഷാനും രോഹിത് ശർമയുമടങ്ങുന്ന വമ്പൻ ഇന്ത്യൻ ബാറ്റിംഗ് നിര ആദ്യ മത്സരങ്ങളിൽ തന്നെ ഫോമിലേക്ക് എത്തുകയും, മുംബൈയ്ക്ക് വലിയ കുതിപ്പുണ്ടാക്കുകയും ചെയ്യും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Previous articleറിഷഭ് പന്തിന് പകരക്കാരനെ കണ്ടെത്തി ഡൽഹി. എത്തുന്നത് ബംഗാളിന്റ താരം.
Next articleഅന്ന് ക്രിക്കറ്റ്‌ കളിച്ചതിന് അച്ഛൻ ബെൽറ്റിന് തല്ലി. ഇന്ത്യൻ പേസറുടെ കുട്ടിക്കാല ഓർമ്മകൾ ഇങ്ങനെ.