പാക് സൂപ്പർ ലീഗിൽ 16 കോടി ആർക്കെങ്കിലും ലഭിക്കുമോ ? പരിഹാസവുമായി മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ലോകം അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ വാണിജ്യമൂല്യമുള്ള ഐപിൽ ടൂർണമെന്റ് ഓരോ സീസണിനും തുടക്കം കുറിക്കുന്നത് പ്രതീക്ഷകളോടെയാണ്. എന്നാൽ എക്കാലവും ഐപിഎല്ലുമായി ക്രിക്കറ്റ്‌ നിരീക്ഷകർ അടക്കം വലിയ താരതമ്യം ചെയ്യുന്നത് പാകിസ്ഥാൻ സൂപ്പർ ലീഗിനെയാണ്.

പാകിസ്ഥാൻ സൂപ്പർ ലീഗ് ഐപിഎല്ലോളം മികച്ചത് എന്നുള്ള മുൻ പാകിസ്ഥാൻ താരങ്ങളുടെ അഭിപ്രായങ്ങൾ വിവാദമായി മാറാറുണ്ട്. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ സൂപ്പർ ലീഗിനെ വലിയ പുരോഗതിയിലേക്ക് നയിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ് ചെയർമാൻ റമീസ് രാജ പറഞ്ഞത്. ഐപിൽ നിലവാരത്തിലേക്ക് പാകിസ്ഥാൻ സൂപ്പർ ലീഗിനെയും ഉടൻ എത്തിക്കാനാണ് ലക്ഷ്യമെന്ന് പറഞ്ഞ റമീസ് രാജ അതിനുള്ള കാര്യങ്ങൾ തുടങ്ങിയെന്നും വിശദമാക്കി.

അതേസമയം ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.എന്ത് തരം മാറ്റങ്ങൾ കൊണ്ടുവന്നാലും പാക് സൂപ്പർ ലീഗ് ഐപിൽ നിലവാരത്തിലേക്ക് എത്തിക്കില്ലെന്നാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം. “ലോകത്തെ ഏതൊരു ടി :20 ലീഗ് ആയാലും ഐപില്ലിനും ഒപ്പം മുന്നേറാമെന്നോ മത്സരിക്കാമോയെന്ന് എല്ലാം ചിന്തിച്ചാൽ അത്‌ മണ്ടത്തരം മാത്രമാണ്.

റമീസ് രാജ പറയുന്നത് പാക് സൂപ്പർ ലീഗിൽ ഡ്രാഫ്റ്റ് സിസ്റ്റത്തിനും പകരം ലേലം കൊണ്ടുവരുമെന്നാണ്. എന്നാൽ എത്ര മാറ്റങ്ങൾ വന്നാലും പാക് സൂപ്പർ ലീഗിൽ പണത്തിന്റെ മൂല്യം ഉയരില്ല. അതിനുള്ള മാർക്കറ്റിഗ് രീതികൾ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇല്ല. ഒരു താരത്തിന് 16 കോടിയൊക്കെ അവിടെ ലഭിക്കുമോ. എനിക്ക് തോന്നുന്നില്ല”മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി.

അതേസമയം പാകിസ്ഥാൻ സൂപ്പർ ലീഗ് ഉടനടി മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് പറഞ്ഞ റമീസ് രാജ ആരാകും കൂടുതൽ പണം ലഭിക്കുമ്പോൾ പാകിസ്ഥാൻ സൂപ്പർ ലീഗ് ഉപേക്ഷിച്ച് ഐപിഎല്ലിൽ കളിക്കാൻ പോകുകയെന്നുള്ള ചോദ്യവും ഉന്നയിച്ചിരുന്നു.

Previous articleടെസ്റ്റ് ചരിത്രത്തിൽ ഇതാദ്യം. ലോക റെക്കോർഡ് നേടി പാകിസ്ഥാൻ താരം
Next articleഎന്തുകൊണ്ടാണ് ഇതിഹാസങ്ങൾക്ക് ഐപിഎല്ലിൽ തിളങ്ങാൻ ആകാഞ്ഞത് ? വിശദമാക്കി മുൻ സെലക്റ്റർ