ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചു. ധവാന്‍ ക്യാപ്റ്റന്‍. സഞ്ചു സാംസണിനു അവസരം

mad81lbo sanju samson t20is australia

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ജൂലൈ 13 ന് ആരംഭിക്കുന്ന പര്യടനത്തില്‍ ശിഖാര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. മൂന്നു വീതം ടി20യും ഏകദിനവുമാണ് പരമ്പരയില്‍ ഒരുക്കിയിരിക്കുന്നത്. കോവിഡ് കാരണം കൊളംബോയില്‍ മാത്രമാണ് മത്സരം നടക്കുക.

ഏകദിന പരമ്പരയോടെയാത് മത്സരം ആരംഭിക്കുന്നത്. 13, 16, 18 തീയ്യതികളിലാണ് ഏകദിന മത്സരം. ജൂലൈ 21 ന് ടി20 പരമ്പര ആരംഭിക്കും. 23, 25 തീയ്യതികളിലാണ് മറ്റ് മത്സരം.

സീനിയര്‍ ടീം ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും, ഇംഗ്ലണ്ട് പര്യടനത്തിനുമായി ഇംഗ്ലണ്ടിലായത്തിനാല്‍ ബി ടീമിനെയാണ് അയക്കുന്നത്. ടെസ്റ്റ് ടീമില്‍ ഇടം നേടാത്ത സീനിയര്‍ അംഗങ്ങളും ഇടം നേടിയട്ടുണ്ട്. ഐപിഎല്‍ മികവില്‍ ഗെയ്ക്വാദ്, ചേതന്‍ സക്കറിയ എന്നിവര്‍ക്കും ടീമിലേക്ക് അവസരം ലഭിച്ചട്ടുണ്ട്. ശിഖാര്‍ ധവാന്‍ ടീമിനെ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറാണ്. നെറ്റ് ബോളര്‍മാരായി ഇഷാന്‍ പോറല്‍, സന്ദീപ് വാര്യര്‍, അര്‍ഷദീപ് സിങ്ങ്, സായി കിഷോര്‍, സിമ്രജീത് സിങ്ങ് എന്നിവരെയും തിരഞ്ഞെടുത്തട്ടുണ്ട്.

ഐപിഎല്ലില്‍ ശക്തമായ ഓപ്പണിംഗ് കൂട്ടുകെട്ട് ഉയര്‍ത്തിയ ധവാന്‍ – പൃഥി ഷാ എന്നിവരാണ് ടീമിലെ ഓപ്പണര്‍മാര്‍. ഇവര്‍ക്ക് ബാക്കപ്പായി ചെന്നൈയുടെ യുവതാരം റുതുരാജ് ഗെയ്ക്വാദും, ദേവ്ദത്ത് പഠിക്കലും ഉണ്ട്. ടീമിലെ മധ്യനിര നയിക്കുക സൂര്യകുമാര്‍ യാദവ് – സഞ്ചു സാംസണ്‍ എന്നിവര്‍ ചേര്‍ന്നാണ്. ഇവര്‍ക്ക് കൂട്ടായി മനീഷ് പാണ്ടേ, നിതീഷ റാണ എന്നിവരുണ്ട്. ഫിനിഷിങ്ങ് റോള്‍ ഹര്‍ദ്ദിക്ക് പാണ്ട്യ ഏറ്റെടുക്കും. സഞ്ചു സാംസണിനെക്കൂടാതെ ഇഷാന്‍ കിഷാനാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

വൈസ് ക്യാപ്റ്റനായ ഭുവനേശ്വര്‍ കുമാറിനൊപ്പം പേസ് ബോളിംഗില്‍ ദീപക്ക് ചഹര്‍, സൈനി, ചേതന്‍ സക്കറിയ എന്നിവരാണുള്ളത്. സ്പിന്‍ ഡിപാര്‍ട്ട്മെന്‍റില്‍ ചഹലിനൊപ്പം കുല്‍ദീപും ചേരുന്നതോടെ ടീം ശക്തമാകും.

India’s squad: Shikhar Dhawan (Captain), Prithvi Shaw, Devdutt Padikkal, Ruturaj Gaikwad, Suryakumar Yadav, Manish Pandey, Hardik Pandya, Nitish Rana, Ishan Kishan (Wicket-keeper), Sanju Samson (Wicket-keeper), Yuzvendra Chahal, Rahul Chahar, K Gowtham, Krunal Pandya, Kuldeep Yadav, Varun Chakravarthy, Bhuvneshwar Kumar (Vice-captain), Deepak Chahar, Navdeep Saini, Chetan Sakariya

Net Bowlers: Ishan Porel, Sandeep Warrier, Arshdeep Singh, Sai Kishore, Simarjeet Singh 

Scroll to Top