മലിംഗ തിരികെ വരുന്നു :ടി:20 ലോകകപ്പിൽ കളിച്ചേക്കും – സൂചന നൽകി ലങ്കൻ സെലക്ടർ

ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള  ബൗളറാണ് ലസിത് മലിംഗ . ക്രിക്കറ്റിൽ  മൂർച്ചയേറിയ അദ്ദേഹത്തിന്റെ യോർക്കറുകൾ ഏതൊരു ബാറ്റിങ് നിരയെയും ഭയപ്പെടുത്തിയിരുന്നു . കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ച താരം ഇപ്പോൾ ലങ്കൻ ടീമിൽ തിരികെ വരും എന്ന സൂചന നൽകുകയാണ് ലങ്കൻ ക്രിക്കറ്റ് ടീമിലെ സെലക്ഷൻ കമ്മിറ്റി അംഗം .ഈ വര്‍ഷം ഇന്ത്യയിൽ  നടക്കുവാനിരിക്കുന്ന ടി20 ലോകകപ്പില്‍ സ്റ്റാര്‍ പേസര്‍ ലസിത് മലിംഗ വീണ്ടും ടീമിനായി പന്തെറിയും എന്നാണ് ശ്രീലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രമോദ്യ വിക്രമസിന്‍ഹ മാധ്യമങ്ങളോട് വ്യക്തമാക്കുന്നത് .

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് 2020ൽ വിൻഡീസ് എതിരായ പരമ്പരയോടെ വിരമിച്ച മലിംഗ ഇപ്പോൾ മറ്റ് ടി:20 ലീഗുകളുടെ ഭാഗമല്ല .ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ സ്റ്റാർ ഫാസ്റ്റ് ബൗളറായ താരം കഴിഞ്ഞ സീസണിലും ഈ സീസണിലും ഐപിൽ കളിച്ചില്ല  ടെസ്റ്റില്‍ നിന്ന് 101 വിക്കറ്റും 226 ഏകദിനത്തില്‍ നിന്ന് 338 വിക്കറ്റും 83 ടി20യില്‍ നിന്ന് 107 വിക്കറ്റുകളും ലങ്കൻ ടീമിനായി വീഴ്ത്തിയ മലിംഗയെ ടീമിൽ ഉൾപ്പെടുത്തുന്നത് ലോകകപ്പിൽ ടീമിന് ഏറെ ഗുണകരമാകും എന്നാണ് ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ പ്രതീക്ഷ .ഇപ്പോഴും ലങ്കൻ ടീമിന്റെ ലോകകപ്പ് പ്ലാനുകളുടെ ഭാഗമാണ് ലസിത്   മലിംഗ എന്ന് പറഞ്ഞ വിക്രമസിന്‍ഹ താരം ഈ വയസ്സിലും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു .

“വരാനിരിക്കുന്ന ടി:20 ലോകകപ്പില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട് ഉടനെ   ഞങ്ങള്‍   എല്ലാവരും മലിംഗയുമായി സംസാരിക്കും.അവൻ എന്നും ടീമിലെ സ്റ്റാർ ബൗളർ തന്നെയാണ് .വരുന്ന  ടി20 പര്യടനത്തിലും അവനെ ലങ്കൻ ടീമിന്റെ ഭാഗമാക്കുവാനാണ് ഞങ്ങൾ എല്ലാവരും ആലോചിക്കുന്നത്  . ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ്  വേണ്ടിയുള്ള ഇപ്പോഴത്തെ പദ്ധതിയില്‍ അവനും ഭാഗമാണ്.  കരിയറിൽ അവൻ ഇതുവരെ സ്വന്തമാക്കിയ  റെക്കോഡ് എല്ലാം  അവനെന്താണെന്ന്  ഏവരോടും ഉറക്കെ സംസാരിക്കും. തുടരെ തുടരെ രണ്ട് ടി20 ലോകകപ്പുകളാണ് വരുന്നത്. ടീമിന്റെ പദ്ധതികള്‍ അവനുമായി ചര്‍ച്ചചെയ്യും. പരമാവധി വേഗത്തില്‍ അവനെ കാണും. ബാക്കി കാര്യങ്ങൾ എല്ലാം വിശദമായി ഞങ്ങൾ കൂടിയാലോചിക്കും ” വിക്രമസിന്‍ഹ അഭിപ്രായം വിശദമാക്കി .

Previous articleവരുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ റിസൾട്ട്‌ പ്രവചിച്ച് രാഹുൽ ദ്രാവിഡ് :അമ്പരന്ന് ക്രിക്കറ്റ് ലോകം
Next articleപ്ലെയിങ് ഇലവനിൽ ആര് കളിക്കണം : ജഡേജയെ അശ്വിനോ – അഭിപ്രായം വ്യക്തമാക്കി രാഹുൽ ദ്രാവിഡ്