പ്ലെയിങ് ഇലവനിൽ ആര് കളിക്കണം : ജഡേജയെ അശ്വിനോ – അഭിപ്രായം വ്യക്തമാക്കി രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച സ്പിൻ ജോഡികളിൽ ഒന്നാണ് അശ്വിൻ : ജഡേജ . ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിന്ന് അശ്വിനെ ടീം മാറ്റിയതോടെ ഇരുവരും ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരാണ് .
വരാനിരിക്കുന്ന ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലും ഇരുവരും സ്‌ക്വാഡിൽ ഇടം നേടി .നാല് മാസങ്ങള്‍ക്ക് ശേഷമാണ് രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്.നേരത്തെ താരത്തിന്  ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തള്ളവിരലിന് പരിക്കേറ്റിരുന്നു .

എന്നാൽ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത ജഡേജ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനായി മിന്നും ആൾറൗണ്ട്് പ്രകടനം പുറത്തെടുത്തിരുന്നു .ഇംഗ്ലണ്ട് എതിരായ പരമ്പരയിലും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ആരെ കളിപ്പിക്കും എന്ന സംശയത്തിലാണ് ഇന്ത്യൻ ടീം മാനേജ്‌മന്റ് .ടീമിലെ പ്രധാന സ്പിന്നർ അശ്വിനും മിന്നും ആൾറൗണ്ട്
പ്രകടനത്തിലാണ് .ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് രവിചന്ദ്രൻ  അശ്വിനായിരുന്നു. താരം പരമ്പരയിൽ സെഞ്ച്വറി നേടിയിരുന്നു .ഇരുവരുടെയും ഫോം പരിഗണിച്ച്  എങ്ങനെ ഇന്ത്യൻ ടീം  കോംപിനേഷൻ വരണം എന്ന് പറയുകയാണ് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് .

“മികച്ച ഫോം തുടരുന്ന ഇരുവരെയും ടീമിൽ കളിപ്പിക്കണം എന്നാണ് ദ്രാവിഡ് അഭിപ്രായപ്പെടുന്നത് .എന്തുകൊണ്ട് രണ്ട് പേരെയും ഇന്ത്യന്‍ ടീമില്‍ നിങ്ങൾക്ക്  ഉൾപെടുത്തിക്കൂടാ . പല പരമ്പരയിലും ഇന്ത്യൻ ടീം   ഈ രീതിയില്‍ കളിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇരുവരും നന്നായി ബാറ്റ് ചെയ്യുന്ന സാഹചര്യത്തില്‍. അവർ  രണ്ട് പേരും  പ്ലെയിങ് ഇലവനിൽ വന്നാൽ നമുക്ക് 2 ആൾറൗണ്ടർ വരും .അതോടെ നമ്മുടെ ബാറ്റിംഗ് ശക്തി വർധിക്കും ”  രാഹുൽ ദ്രാവിഡ് തന്റെ അഭിപ്രായം വിശദമാക്കി .