സൗത്താഫ്രിക്കന്‍ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ തോല്‍വിയോടെയാണ് ഇന്ത്യ തുടക്കമിട്ടത്. സൗത്താഫ്രിക്ക ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കു വേണ്ടി ധവാന്‍ (79) വീരാട് കോഹ്ലി (51) ശാര്‍ദ്ദൂല്‍ താക്കൂര്‍ (50) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടിയെങ്കിലും 31 റണ്‍സ് പിന്നിലാണ് ഇന്ത്യക്ക് എത്താന്‍ സാധിച്ചത്. തുടര്‍ച്ചയായ വിക്കറ്റുകള്‍ വീണത് കാരണമാണ് തോല്‍ക്കാന്‍ കാരണമെന്ന് ശിഖാര്‍ ധവാന്‍ പറഞ്ഞു.
” സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാനാണ് യുവതാരങ്ങളോട് ഞങ്ങള്‍ ഉപദേശിക്കാറുള്ളത്. ഒരാള്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കണം. പാര്‍ട്ട്ണര്‍ഷിപ്പുകള്‍ പ്രാധാന്യമാണ്. ഈ അനുഭവങ്ങളില്‍ നിന്നും ഇക്കാര്യങ്ങള്‍ ഇവര്‍ പഠിക്കുമെന്ന് ഉറപ്പുണ്ട് ” മത്സര ശേഷം ധവാന്‍ പറഞ്ഞു.
” 300 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ ആദ്യ ബോള്‍ മുതല്‍ പോവുക എന്നത് എളുപ്പമല്ലാ. തുടര്‍ച്ചയായ വിക്കറ്റ് വീണത് ഞങ്ങളുടെ കളിയെ ബാധിചു. ഇത് ഒരു സാധാരണ സൗത്താഫ്രിക്കന്‍ പിച്ചായിരുന്നില്ലാ ”
ഓള്‍റൗണ്ടറായി വെങ്കടേഷ് അയ്യറിനെ ഉള്‍പ്പെടുത്തിയെങ്കിലും ഒരോവര്‍ പോലും താരത്തിനു ലഭിച്ചില്ലാ. ഇത് കെല്‍ രാഹുലിന്‍റെ ക്യാപ്റ്റന്‍സി പോരായ്മായി കാണിച്ചിരുന്നു. എന്തുകൊണ്ട് വെങ്കടേഷ് അയ്യര്‍ പന്തെറിഞ്ഞില്ലാ എന്ന് ശിഖാര്‍ ധവാന്‍ വെളിപ്പെടുത്തി.
”സ്പിന്നർമാർ മികച്ച പ്രകടനം നടത്തിയതിനാലും വിക്കറ്റിൽ ടേണ്‍ ഉണ്ടായിരുന്നതിനാലും ഞങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമില്ലായിരുന്നു. ഫാസ്റ്റ് ബൗളർമാരെയാണ് കൂടുതലും ഉപയോഗിച്ചത്. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴാത്തപ്പോൾ, പ്രധാന ബൗളർമാരെ തിരിച്ചുകൊണ്ടുവരിക എന്നതായിരുന്നു ഞങ്ങളുടെ ചിന്ത, പക്ഷേ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. പിന്നെ, അവസാന ഓവറുകളില്‍ നമ്മുടെ പ്രധാന ബൗളർമാരെ കൊണ്ടുവരേണ്ടത് പ്രധാനമായിരുന്നു. ” ധവാന്‍ വെളിപ്പെടുത്തി.
പരമ്പരയിലെ രണ്ടാം മത്സരം ജനുവരി 21 ന് നടക്കും. പരമ്പര വിജയം നേടണമെങ്കില്‍ അടുത്ത മത്സരത്തില്‍ ഇന്ത്യക്ക് വിജയം നേടുക അനിവാര്യമാണ്.