മുംബൈ ഇന്ത്യൻസിനൊപ്പമുള്ള രണ്ട് വർഷത്തെ കാത്തിരിപ്പിനുശേഷം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ തന്റെ ഐപിഎൽ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ആദ്യ 2 മത്സരങ്ങളിലും മികച്ച ബോളിംഗ് പ്രകടനം തന്നെയാണ് അർജുൻ കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ വിക്കറ്റുകൾ നേടാൻ സാധിച്ചില്ലെങ്കിലും, രണ്ടാം മത്സരത്തിൽ നിർണായകമായ സമയത്ത് മുംബൈയെ വിജയത്തിലെത്തിക്കാൻ അർജുന് സാധിച്ചു. ഐപിഎല്ലിൽ അരങ്ങേറുന്നതിനു മുൻപ് അർജുൻ ടെണ്ടുൽക്കർ കളിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടില്ല എന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അർജുന്റെ പിതാവും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിൻ ടെണ്ടുൽക്കർ ഇപ്പോൾ.
കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലായിരുന്നു അർജുൻ തന്റെ അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ കേവലം രണ്ട് ഓവറുകൾ മാത്രമെറിഞ്ഞ അർജുൻ 17 റൺസ് വഴങ്ങുകയുണ്ടായി. എന്നാൽ ഹൈദരാബാദിതനായ മത്സരത്തിൽ അർജുൻ ഹീറോയായി മാറുകയായിരുന്നു. “അർജുൻ മൈതാനത്ത് കളിക്കുന്നത് എനിക്കൊരു പുതിയ അനുഭവമായിരുന്നു. ഇതുവരെ ഞാൻ അവന്റെ മത്സരം കാണാൻ ഒരിടത്തും പോയിട്ടില്ല.”- സച്ചിൻ ടെണ്ടുൽക്കർ മുംബൈയുടെ ഒരു വീഡിയോയിൽ പറയുകയുണ്ടായി.
“അർജുൻ ഒരു ഫ്രീ ബേർഡ് ആയിരുന്നു. അവന് പുറത്തുപോയി ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകിയിരുന്നു. അവൻ കളിക്കുമ്പോൾ ഞാൻ ഡ്രസ്സിംഗ് റൂമിലായിരുന്നു . അല്ലാത്തപക്ഷം ഒരുപക്ഷേ എന്നെ വലിയ സ്ക്രീനിൽ കാണിച്ചേക്കാം. അത് അവന്റെ തീരുമാനങ്ങളെ ബാധിക്കാൻ പാടില്ല. ഇക്കാരണത്താലാണ് ഞാൻ മാറി നിൽക്കുന്നത്.”- സച്ചിൻ ടെണ്ടുൽക്കർ കൂട്ടിച്ചേർത്തിരുന്നു.
ഹൈദരാബാദിനെതിരായ മത്സരത്തിൽ എന്നും ഓർത്തുവയ്ക്കാൻ പാകത്തിനുള്ള പ്രകടനമാണ് അർജുൻ ടെണ്ടുൽക്കർ കാഴ്ചവച്ചത്. മുംബൈക്കായി ബോളിംഗ് ഓപ്പൺ ചെയ്ത അർജുൻ ആദ്യ രണ്ട് ഓവറുകൾ മികച്ച എക്കണോമിയിൽ തന്നെ എറിഞ്ഞു. ശേഷം അവസാന ഓവറിൽ ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത് 20 റൺസാണ്. ഈ സമയത്ത് ബോളിംഗ് ക്രീസിലെത്തിയ അർജുൻ കൃത്യത പാലിക്കുകയുണ്ടായി. മത്സരത്തിൽ 2.5 ഓവറുകളിൽ 18 റൺസ് വിട്ടു നൽകി ഒരു വിക്കറ്റാണ് അർജുൻ ടെണ്ടുൽക്കർ