ശ്രീലങ്കകെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് കളിച്ചില്ലാ. രോഹിത് ശര്‍മ്മക്കൊപ്പം ഇഷാന് കിഷനാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. കൈയിലെ വേദനയെ തുടര്‍ന്നാണ് റുതുരാജ് ഗെയ്ക്വാദിനെ ആദ്യ മത്സരത്തില്‍ ഉള്‍പ്പെടുത്താതിരുന്നത്. ഇന്നത്തെ മത്സരത്തില്‍ റുതുരാജ് കളിക്കാനിരുന്നതാണെന്നും ടോസ് വേളയില്‍ രോഹിത് ശര്‍മ്മ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ അവസാന ടി20 മത്സരത്തില്‍ മാത്രമാണ് റുതുരാജ് ഗെയ്ക്വാദിനു അവസരം ലഭിച്ചത്. പക്ഷേ കൈയ്യിലെ വേദന കാരണം അവസരം നഷ്ടപ്പെടുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 മത്സരം കളിച്ച ടീമില്‍ നിന്നും 6 മാറ്റങ്ങളുമായാണ് ഇന്ന് കളിക്കുന്നത്. ദീപക്ക് ഹൂഡ അരങ്ങേറ്റ മത്സരം കളിക്കുമ്പോള്‍ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബൂംറ എന്നിവര്‍ തിരിച്ചെത്തി. ബുംറയാണ് വൈസ് ക്യാപ്റ്റന്‍. റിഷഭ് പന്തിന്റെ അഭാവത്തില്‍ അവസരം ലഭിച്ച സഞ്ചു സാംസണും ടീമില്‍ ഇടം നേടി.
ഇന്ത്യന്‍ ടീം – Rohit Sharma(c), Ishan Kishan(w), Shreyas Iyer, Sanju Samson, Deepak Hooda, Ravindra Jadeja, Venkatesh Iyer, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal.