എന്തുകൊണ്ട് റെയ്നയെ ഒഴിവാക്കി ? വിശിദീകരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്.

2022 ഐപിഎല്ലിനു മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ സുരേഷ് റെയ്നയെ ഒരു ടീമും താത്പര്യം പ്രകടിപ്പിചില്ലാ. പഴയ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സ് പോലും താത്പര്യം പ്രകടിപ്പിച്ചില്ലാ എന്നത് ആരാധകരെ വളരെയേറ ഞെട്ടിപ്പിച്ചിരുന്നു. എന്തുകൊണ്ട് സുരേഷ് റെയ്നയെ ടീമിലെടുത്തില്ലാ എന്ന് വിശിദീകരണം നല്‍കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സി.ഈ.ഓ കാശി വിശ്വനാഥന്‍.

2 കോടി അടിസ്ഥാന വിലയിലാണ് സുരേഷ് റെയ്ന മെഗാ ലേലത്തിനു എത്തിയത്. ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലൂടെയാണ്, സിഎസ്‌കെ സിഇഒ കാശി വിശ്വനാഥ് കാരണം അറിയിച്ചത്. വർഷങ്ങളായി റെയ്‌ന സിഎസ്‌കെയ്‌ക്കായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്നുണ്ടെന്നും അദ്ദേഹം ഇല്ലാത്തത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, മെഗാ ലേലത്തിൽ ടീമിന്റെ ഘടന കണക്കിലെടുത്താണ് റെയ്നയെ സ്വന്തമാക്കാനതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”കഴിഞ്ഞ 12 വര്‍ഷമായി ചെന്നൈക്കുവേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന കളിക്കാരനാണ് റെയ്ന.  റെയ്നയില്ലാത്തത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാവും. പക്ഷെ  ടീം ഘടനയും ഫോമും പരിഗണിക്കുമ്പോള്‍ റെയ്ന ടീമിന് അനുയോജ്യനാവില്ലെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. റെയ്നയുടെയും ഫാഫ് ഡൂപ്ലെസിയുടെയും സേവനം തീര്‍ച്ചയായും ചെന്നൈ മിസ് ചെയ്യും. പക്ഷെ ഐപിഎല്‍ ലേലത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കാം” കാശി വിശ്വനാഥന്‍ വിശിദീകരണം നല്‍കി.

288752

കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 17.77 ശരാശരിയില്‍ 160 റണ്‍സ് മാത്രമാണ് റെയ്ന ചെന്നൈക്കായി നേടിയത്. ഐപിഎല്ലില്‍ 204 മത്സരങ്ങളില്‍ നിന്ന് 5528 റണ്‍സടിച്ചിട്ടുള്ള റെയ്ന ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും നാലാമത്തെ റണ്‍സ് സ്കോററാണ്.

Previous articleഏതെങ്കിലും ഒരു ഡ്രസെടുത്തിട്ട് ഓടി വാ. ലേലത്തിനു എത്തിയതിനു പിന്നിലുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി ചാരു ശര്‍മ്മ
Next articleവിജയവഴിയില്‍ കേരള ബ്ലാസ്റ്റേഴ്സ് തിരികെയെത്തി. വീണ്ടും ടോപ്പ് ഫോറില്‍